Friday, October 9, 2009

സ്വീറ്റ് ആന്‍ഡ്‌ സോര്‍ ഫിഷ്‌

സ്വീറ്റ് ആന്‍ഡ്‌ സോര്‍ ഫിഷ്‌

ചേരുവകള്‍

1. മത്സ്യം (ഫില്ലറ്റ്സ്) -400 ഗ്രാം
2.എണ്ണ -3 ടേബിള്‍സ്പൂണ്‍ + വറുക്കാന്‍ ആവശ്യമായത്
3.കോണ്‍സ്റ്റാച്ച് -5 ടേബിള്‍സ്പൂണ്‍
4.സവാള -1
5.ഇഞ്ചി -1 കഷണം
6.വെളുത്തുള്ളി -4,6 അല്ലി
7.കാപ്സിക്കം -1
8.റെഡ് കാപ്സിക്കം -1 1/2
9.എല്ലോ കാപ്സിക്കം -1 1/2
10. പൈനാപ്പിള്‍ (നീളത്തില്‍ അരിഞ്ഞത്) -1
11. ടൊമാറ്റോ സോസ് -4 ടേബിള്‍സ്പൂണ്‍
പഞ്ചസാര -2 ടേബിള്‍സ്പൂണ്‍
പൈനാപ്പിള്‍ ജ്യൂസ് -1/2
അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
വെളുത്ത കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഉപ്പ്‌ -പാകത്തിന്
12. ഫിഷ്‌/ചിക്കന്‍ സ്റ്റോക് -2 കപ്പ്
13. വിനാഗിരി -2 ടേബിള്‍സ്പൂണ്‍

പാകം ചെയു‌ന വിധം

ഫിഷ്‌ ഫില്ലറ്റ്സിനെ കഴുകി ഒരിഞ്ച് വലിപ്പത്തില്‍ മുറിക്കുക.മീന്‍,2 ടീസ്പൂണ്‍ കോണ്‍സ്റ്റാച്ചില്‍ ഇട്ട് പുരട്ടിയെടുക്കുക.ഒരു വോക്കില്‍ എണ്ണയൊഴിച്ച് ചൂടാക്കി മീന്‍ ഇട്ട് ഡീപ്ഫ്രൈ ചെയ്തിടുക.സവാള വലുതായി അരിഞ്ഞ്,അതിന്റെ ഇതളുകള്‍ മാറ്റുക.ഇഞ്ചി,വെളുത്തുള്ളി ഇവ ചെറുതായി അരിഞ്ഞ് വെയ്ക്കുക.കുരു കളഞ്ഞ കാപ്സിക്കം 1 ഇഞ്ച് വലിപ്പത്തില്‍ അരിയുക.ഒരു കപ്പ് സ്റ്റോക്കില്‍ പതിനൊന്നാമത്തെ ചേരുവകളെല്ലാം കൂടി ഇട്ട് ഇളക്കി വെയ്ക്കുക.ഒരു വോക്കില്‍ 3 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക.സവാളയിട്ട്‌ വീണ്ടും വഴറ്റുക.ചേരുവകള്‍ കലക്കിയ സ്റ്റോക്കില്‍ കാപ്സിക്കം,ബാക്കിയുള്ള സ്റ്റോക്കില്‍ കലക്കിവെച്ചിരിയ്ക്കുന്ന കോണ്‍സ്റ്റാച്ച് ഇട്ട് ഇളക്കുക. ഇത് കുറുകി വരുമ്പോള്‍ വറുത്തമീന്‍,പൈനാപ്പിള്‍ അരിഞ്ഞത് ,വിനാഗിരി ഇട്ട് ചൂടോടെ സെര്‍വ് ചെയ്യാം.

No comments:

Post a Comment