Tuesday, October 6, 2009

ദില്‍കുഷ് ബിരിയാണി

ദില്‍കുഷ് ബിരിയാണി

ചേരുവകള്‍

1.ബിരിയാണി അരി -750 ഗ്രാം
2.ആട്ടിറച്ചി -500 ഗ്രാം
3.നെയ്യ് -അര കപ്പ്
4. സവാള അരിഞ്ഞത് -1 കിലോ
5. ഏലക്ക -5
ഗ്രാമ്പു -8
പട്ട -5
6.വെളുത്തുള്ളി അരച്ചത് -2 ടീസ്പൂണ്‍
ഇഞ്ചി അരച്ചത് -2 ടീസ്പൂണ്‍
7. മല്ലിപ്പൊടി -1 ടീസ്പൂണ്‍
മുളകുപൊടി -അര ടീസ്പൂണ്‍
8.തക്കാളി കഷണം ആക്കിയത് -അര കപ്പ്
9. തൈര് -കാല്‍ കപ്പ്
10. തേങ്ങ അരച്ചത് -കാല്‍ കപ്പ്
പാല്‍ കുറുക്കി വറ്റിച്ചത് -കാല്‍ കപ്പ്
അണ്ടിപരിപ്പ് അരച്ചത് -2 ടീസ്പൂണ്‍
കിസ്മിസ്‌ അരച്ചത് -2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
11. മല്ലിയില -അര കപ്പ്
പുതിനയില -കാല്‍ കപ്പ്
പച്ചമുളക് -2 എണ്ണം
12.ചെറുനാരങ്ങാനീര് -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

അരി കഴുകി വൃത്തിയാക്കി പകുതി വെവാകുന്നതുവരെ വേവിക്കുക.ചെറുനാരങ്ങാനീര് ചേര്‍ത്ത് ചോറ്
വാര്‍ത്തെടുക്കുക.മുക്കാല്‍ കപ്പ് നെയ്യില്‍ സവാള വഴറ്റുക.ഇതിനൊപ്പം 5,6,7 ചേരുവകള്‍ ചേര്‍ത്ത് തക്കാളി
കഷണങളും ഇട്ട് വഴറ്റണം.മൂത്തുവരുമ്പോള്‍ ഇറച്ചി കഷണങ്ങള്‍ ചേര്‍ക്കണം.ഇറച്ചി വഴന്നു വന്നാലുടന്‍ തൈരും
പത്താമത്തെ ചേരുവകള്‍ കലക്കിയതും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.ഇറച്ചി വെന്തു കഴിഞ്ഞാലുടന്‍ പതിനൊന്നാമത്തെ ചേരുവകള്‍ ചേര്‍ക്കണം.ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് വാങ്ങി വെയ്ക്കാം.ഈ ഇറച്ചിക്കറിയില്‍ നിന്നും ഒരു കപ്പ് ചാറ് മാറ്റി വെയ്ക്കണം.ഒരു പാത്രത്തില്‍ കുറച്ചു ചോറ് നിരത്തിയതിന് മീതെ ചാറ് മാറ്റിയ ഇറച്ചി കഷണങ്ങള്‍ നിരത്തുക. ഇതിന് മുകളില്‍ മാറ്റി വെച്ചിരുന്ന ചാറ് നിരത്തിയൊഴിക്കുക. ഇതിന് മീതെ ബാക്കി ചോറ് നിരത്തണം.നനഞ്ഞ തോര്‍ത്ത്‌ ബിരിയാണിയുടെ മുകളില്‍ ഇടണം.ഒരു പാത്രം കൊണ്ട് മൂടി അടിയിലും മുകളിലും തീക്കനലിട്ട്‌ വേവിക്കണം.അര മണിക്കൂര്‍ കഴിഞ്ഞ്
ചോറും ഇറച്ചിയും യോജിപ്പിച്ച് ഉപയോഗിക്കാം.

No comments:

Post a Comment