Tuesday, October 6, 2009

ആന്ധ്രാ ബിരിയാണി

ആന്ധ്രാ ബിരിയാണി

ചേരുവകള്‍

  1. ബസ്മതി -1 കിലോ
  2. കോഴി -1 കിലോ
  3. തൈര് അടിച്ചത് -1 കപ്പ്
  4. ഇഞ്ചി,വെളുത്തുള്ളി -1 ടേബിള്‍സ്പൂണ്‍ (സമം അരച്ചത് )
  5. ശുദ്ധി ചെയ്ത കടല എണ്ണ - 250 മില്ലി
  6. അരിഞ്ഞ സവാള -1 കിലോ
  7. ഗ്രാമ്പു - 4
  8. ഏലക്ക -4
  9. പട്ട -3 കഷണം
  10. പച്ചമുളക് കീറിയത് -12
  11. ഉപ്പ് -പാകത്തിന്
  12. തക്കാളി -അര കിലോ
പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി വലിയ കഷണങ്ങള്‍ ആക്കി മുറിക്കുക.അരി അര മണിക്കൂര്‍ കുതിര്‍ത്ത് വെയ്ക്കുക.തക്കാളി
അരിഞ്ഞെടുക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള,പച്ചമുളക്,ഗ്രാമ്പു,ഏലക്ക,പട്ട എന്നിവ
വഴറ്റുക.ഉള്ളി ചുവക്കുമ്പോള്‍ അരച്ച ഇഞ്ചിയും വെളുത്തുള്ളിയും തക്കാളി കഷണങളും ഇട്ട് ഇളക്കുക.
കോഴി കഷണങളും തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ പകുതിവേവില്‍ വേവിച്ചെടുക്കുക.
അരി കുതിര്‍ത്തതില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക.

No comments:

Post a Comment