Friday, October 9, 2009

ചിക്കന്‍ മന്ഞുരിയന്‍

ചിക്കന്‍ മന്ഞുരിയന്‍

ചേരുവകള്‍

ചിക്കന്‍ (എല്ലില്ലാത്തത് ) -400 ഗ്രാം
മുട്ട -1
കോണ്‍സ്റ്റാച്ച് -6 ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന്
സോയസോസ് -2 ടേബിള്‍സ്പൂണ്‍
ഉള്ളി -1
വെളുത്തുള്ളി -8,10 അല്ലി
ഇഞ്ചി -2 കഷണം
കാപ്സിക്കം -1
പച്ചമുളക് -3,4
സ്പിംഗ് ഒനിയന്‍ ഗ്രീന്‍സ് -2
എണ്ണ -4 ടേബിള്‍സ്പൂണ്‍
അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് -2 കപ്പ്

പാകം ചെയ്യുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കന്‍ വിരല്‍ നീളത്തില്‍ അരിയുക.അരിഞ്ഞു വെച്ചിരിയ്ക്കുന്ന ചിക്കനില്‍ മുട്ട,4
ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാച്ച്,പാകത്തിന് ഉപ്പ്,1 ടേബിള്‍സ്പൂണ്‍ സോയസോസ് ഇവ ഇട്ട്‌ ഇളക്കി അര മണിക്കൂര്‍
മറിനേറ്റ് ചെയ്യാന്‍ വെയ്ക്കുക.സവാള നീളത്തില്‍ അരിയുക.വെളുത്തുള്ളി,ഇഞ്ചി ഇവ ചെറുതായി അരിയുക.
കുരു കളഞ്ഞ കാപ്സിക്കം നീളത്തില്‍ അരിയുക.പച്ചമുളക് നീളത്തില്‍ അരിയുക.2 ടീസ്പൂണ്‍ കോണ്‍സ്റ്റാച്ചിനെ
ഒരു കപ്പ് വെള്ളത്തില്‍ കലക്കുക.ഒരു വോക്കില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് മറിനേറ്റ് ചെയ്ത് ചിക്കനെ 2-3 മിനിട്ട് വരെ ഡീപ്ഫ്രൈ ചെയ്ത് തുടയ്ക്കുക.വേറെ ഒരു വോക്പാനില്‍ 4 ടീസ്പൂണ്‍ എണ്ണയൊഴിച്ച് അരിഞ്ഞു
വെച്ചിരിയ്ക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ഇട്ടു വഴറ്റുക.അതില്‍ സവാളയും പച്ചമുളകും ചേര്‍ക്കുക.
അതില്‍ 1 ടീസ്പൂണ്‍ സോയസോസ്,അജിനോമോട്ടോ,ചിക്കന്‍ സ്റ്റോക്ക് പാകത്തിന് ഉപ്പും ഇട്ട് തിളപ്പിക്കുക.
കലക്കിയ കോണ്‍സ്റ്റാച്ച് ഒഴിച്ച് കുറുകുന്നതുവരെ ഇളക്കിക്കൊണ്ടിരിയ്ക്കുക. വറുത്തു വെച്ചിരിയ്ക്കുന്ന ചിക്കന്‍ കഷണങളും ,കാപ്സിക്കവും ഇട്ട് അലപനേരം വെയ്ക്കുക.സ്പ്രിംഗ്‌ ഒനിയന്റെ പച്ചഭാഗം ഇട്ട് അലങ്കരിച്ച് ചൂടോടെ സര്‍വ് ചെയ്യാം.

2 comments:

  1. ഒരു സംശയം.... കോണ്‍സ്റ്റാച്ച് എന്ന് പറയുന്നത് cornflour ആണോ ?

    ReplyDelete
  2. Cornstarch is different than cornflour, and you don't have to "hunt" for it in grocery stores...it's kind of a basic pantry item.

    ReplyDelete