Friday, October 9, 2009

സ്റ്റെര്‍ ഫ്രൈഡ് വെജിറ്റബിള്‍സ്

സ്റ്റെര്‍ ഫ്രൈഡ് വെജിറ്റബിള്‍സ്

ചേരുവകള്‍

  1. ബട്ടണ്‍ മഷ്‌റൂമ്സ് -4-6
  2. സോയാറ്റോഫു (ബീന്‍ കര്‍ഡ്) -100 ഗ്രാം
  3. ഫ്രഞ്ച് ബീന്‍സ് -4-6
  4. ചൈനീസ് കാബേജ് -1/4 (ചെറിയത്)
  5. ബ്രോകോളി -1/2(സാമാന്യം വലിപ്പം)
  6. കാപ്സിക്കം -1(സാമാന്യം വലിപ്പം)
  7. ബേബികോണ്‍ -4-6 (ചെറിയത്)
  8. കാരറ്റ് -1 (സാമാന്യം വലിപ്പം)
  9. സ്പിനാച്ച് -10-12 ലീവ്സ്‌
  10. വെളുത്തുള്ളി -6,8 അല്ലി
  11. സ്പ്രിംഗ്‌ ഒനിയന്‍സ് -2
  12. കോണ്‍സ്റ്റാച്ച് -1 ടേബിള്‍സ്പൂണ്‍
  13. ഓയില്‍ -4 ടേബിള്‍സ്പൂണ്‍
  14. ഉപ്പ് -പാകത്തിന്
  15. അജിനോമോട്ടോ -അര ടീസ്പൂണ്‍
  16. പഞ്ചസാര -1 ടീസ്പൂണ്‍
  17. ലൈറ്റ് സോയസോസ് -2 ടേബിള്‍സ്പൂണ്‍
  18. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  19. ടോസ്റ്റഡ് സീസെംസീഡ്സ് -1 ടേബിള്‍സ്പൂണ്‍
പാകം ചെയു‌ന്ന വിധം

കൂണ്‍ നാലായി മുറിക്കുക.ബീന്‍കര്‍ഡ് 8 മുതല്‍ 10 കഷണങ്ങള്‍ ആയി മുറിച്ച് ഉപ്പ് ചേര്‍ത്ത ചൂടു വെള്ളത്തില്‍ 1 ഇഞ്ച് നീളത്തില്‍ അരിയുക.കഴുകി വെച്ചിരിയ്ക്കുന്ന ബ്രോക്കോളിയെ ചെറുതായി മുറിച്ച് ചൂടു
വെള്ളത്തില്‍ 15 മിനിട്ട് നേരം കുതിര്‍ത്ത് അരിച്ചെടുക്കുക.കഴുകിയ കാപ്സിക്കത്തിനെ കുരു കളഞ്ഞ് ഡയമണ്ട്
ആകൃതിയില്‍ 1 ഇഞ്ച് നീളത്തില്‍ അരിയുക.കഴുകിയ ബേബികോണ്‍,കാരറ്റ് എന്നിവയെ നീളത്തിലും
കുറുകെയായും അരിയുക.സ്പിനാച്ചിനെ രണ്ടായി അരിയുക.വെളുത്തുള്ളിയുടെ തൊലി കളയുക.കഴുകിയ
സ്പ്രിംഗ്‌ ഒനിയനെ ചെറുതായി അരിയുക.ബാക്കി പച്ച നിറത്തിലുള്ള ഭാഗം അലങ്കരിക്കാനായി മാറ്റി വെയ്ക്കുക.

കോണ്‍സ്റ്റാച്ചിനെ ഒരു കപ്പ് വെള്ളത്തില്‍ നന്നായി കലക്കി വെയ്ക്കുക.ഒരു വോക്കില്‍ എണ്ണയൊഴിച്ച് അരിഞ്ഞുവെച്ചിരിയ്ക്കുന്ന സ്പ്രിംഗ്‌ ഒനിയനും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റുക.
അതിലേയ്ക്ക് അരിഞ്ഞ ബ്രോക്കോളി,കൂണ്‍,കാരറ്റ്,ബേബികോണ്‍,എന്നിവ ഇട്ട് ഇളക്കുക.അതിനുശേഷം അതിലേയ്ക്ക് ബീന്‍സ്,കാപ്സിക്കം,ചൈനീസ് കാബേജ് എന്നിവയും ചേര്‍ത്ത് 2-3 മിനിട്ട് നന്നായി വഴറ്റി
വേവിക്കുക.ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ഉപ്പ്,അങ്കിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയതിനുശേഷം സ്പിനാച്ച് ഇലകള്‍,റ്റോഫു,കലക്കിയ കോണ്‍സ്റ്റാച്ച് ഇവ ചേര്‍ത്ത് നന്നായി ഇളക്കുക.
സീസെംസീഡ്സിനെ അതിലേയ്ക്ക് ഒഴിച്ച് ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment