Wednesday, October 7, 2009

സമ്മര്‍ ഐസ്ക്രീം

സമ്മര്‍ ഐസ്ക്രീം

  1. പാല്‍ -1 കപ്പ്
  2. കോഴിമുട്ട -2
  3. പഞ്ചസാര -100 ഗ്രാം
  4. ജിലേബി കളര്‍ -1 നുള്ള്
  5. നന്നായി പഴുത്ത മാമ്പഴം -2
പാകം ചെയ്യുന്ന വിധം

പാലും 100 ഗ്രാം പഞ്ചസാരയും കൂട്ടിയിളക്കി അടുപ്പില്‍ വെച്ചു ചൂടാക്കുക.പഞ്ചസാര ഉരുകി
കഴിയുമ്പോള്‍ മുട്ടയുടെ മഞ്ഞക്കരു പതപ്പിച്ച് ഒഴിക്കണം.ഈ മിശ്രിതം ചെറു തീയില്‍ കുറുക്കി എടുക്കുക.
മുട്ടയുടെ വെള്ളയില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര വിതറി കട്ടിയായി പതയ്ക്കണം.ഇതോടൊപ്പം ജിലേബി കളറും ചേര്‍ത്ത് തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതത്തില്‍ ചേര്‍ക്കണം.വെള്ളമയം ഇല്ലാത്ത ഐസ്ക്രീം ട്രേയില്‍ ഒഴിച്ച് തണുപ്പിക്കണം.മുക്കാല്‍ ശതമാനം തണുത്തു കഴിയുമ്പോള്‍ ഒരു പാത്രത്തിലേക്ക്
കസറ്റാര്‍ഡ് കുടഞ്ഞ്‌ ഇടണം.മാങ്ങയുടെ തൊലിയും നാരും പിശിടും മാറ്റി ചാറ് എടുക്കുക.ഈ ചാറ് കസറ്റാര്‍ഡില്‍
ഒഴിച്ച് മിക്സിയില്‍ അടിച്ചെടുക്കുക.വീണ്ടും ഐസ്ക്രീം ട്രേയില്‍ ഒഴിച്ച് തണുക്കാന്‍ വെയ്ക്കുക.ചെറി,ബദാം
ഇവ ഉപയോഗിച്ച് അലങ്കരിച്ച് എടുക്കാം.

No comments:

Post a Comment