മിക്സ്‌ഡ് വെജിറ്റബിള്‍ മന്ഞുരിയന്‍
ചേരുവകള്‍
- കാബേജ് -1(സാമാന്യം വലിപ്പം)
- കാരറ്റ് - 1(സാമാന്യം വലിപ്പം)
- ഫ്രഞ്ച് ബീന്‍സ് -8,10
- സ്പ്രിംഗ് ഒനിയന്‍ -3 (സാമാന്യം വലിപ്പം)
- കാപ്സിക്കം -1 (സാമാന്യം വലിപ്പം)
- ഉപ്പ് -പാകത്തിന്
- ശുദ്ധികരിച്ച മാവ് -കാല്‍ കപ്പ്
- കോണ്‍സ്റ്റാച്ച് -കാല്‍ കപ്പ്
- എണ്ണ -വറുക്കാന്‍ ആവശ്യമായത് സോസിനുവേണ്ടി
- സോയസോസ് -3 ടേബിള്‍സ്പൂണ്‍
- ഇഞ്ചി -1 കഷണം
- വെളുത്തുള്ളി -4,6 അല്ലി
- പച്ചമുളക് -3
- സെലറി -2 ഇഞ്ച് സ്റ്റാക്ക്
- പഞ്ചസാര -1 ടീസ്പൂണ്‍
- അജിനോമോട്ടോ -അര ടീസ്പൂണ്‍
- എണ്ണ -2 ടേബിള്‍സ്പൂണ്‍
- വെജിറ്റബിള്‍ സ്റ്റോക്ക് -2 1/2 ടീസ്പൂണ്‍
- വിനാഗിരി -1 ടേബിള്‍സ്പൂണ്‍
കാരറ്റ്,കാബേജ് ഇവ ചീകിയെടുക്കുക.ബീന്‍സും.സ്പ്രിംഗ് ഒനിയനും ചെറുതായി അരിയുക.ഒനിയന്റെ പച്ച നിറത്തിലുള്ള ഇതള്‍ അലങ്കരിക്കാനായി മാറ്റി വെയ്ക്കുക.കുരു കളഞ്ഞ കാപ്സിക്കം ,പച്ചമുളക്,എന്നിവ ചെറുതായി അരിയുക.വെളുത്തുള്ളി,ഇഞ്ചി,സെലറി എന്നിവ ചെറുതായി അരിയുക.ഒരു കപ്പ് വെള്ളത്തില്‍
3 ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാച്ചിട്ട് കലക്കുക.ചീകിയ കാബേജ്,കാരറ്റ്,ബീന്‍സ്,ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് ബോള്‍ ഇട്ട് ഇളക്കി വെയ്ക്കുക.അതിലേയ്ക്ക് അരിഞ്ഞ സ്പ്രിംഗ് ഒനിയനും,കാപ്സിക്കം,അരിച്ച മാവ് കോണ്‍സ്റ്റാച്ച് മിശ്രിതത്തിന്റെ കാല്‍ ഭാഗവും ചേര്‍ത്ത് നന്നായി ഇളക്കി ഒരു നാരങ്ങായുടെ വലിപ്പത്തില്‍ ചെറിയ
ഉരുളകള്‍ ആയി വെയ്ക്കുക. ഒരു വോക്കില്‍ എണ്ണയൊഴിച്ച് മേല്‍പ്പറഞ്ഞ ഉരുളകളെ മിതമായ ചൂടില്‍ ഗോള്‍ഡന്‍
ബ്രൌണ്‍ ആകുന്നതുവരെ വറുത്തു കോരുക.അതിനെ എണ്ണ ഒപ്പിയെടുക്കുക.വീണ്ടും ഒരു വോക്കില്‍ അല്പം
എണ്ണയൊഴിച്ച് അരിഞ്ഞുവെച്ചിരിയ്ക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും വറുക്കുക.ഇതിലേയ്ക്ക് അരിഞ്ഞ സെലറി,പച്ചമുളക് ഇട്ട് വഴറ്റുക.സോയസോസ്,പഞ്ചസാര,അജിനോമോട്ടോ പാകത്തിന് ഉപ്പും വെജിറ്റബിള്‍
ഷേക്കും ഇട്ട് തിളപ്പിക്കുക.ഇതിലേയ്ക്ക് ബാക്കിയിരിയ്ക്കുന്ന കോണ്‍സ്റ്റാച്ച് ഒഴിച്ച് കുറുകുന്നതുവരെ ഇളക്കികൊണ്ടിരിയ്ക്കണം.വറുത്തു വെച്ചിരിയ്ക്കുന്ന ഉരുളകള്‍ ഇതിലിട്ട് അല്പം വിനാഗിരി ഒഴിച്ച് നന്നായി
ഇളക്കി അരിഞ്ഞു വെച്ചിരിയ്ക്കുന്ന സ്പ്രിംഗ് ഒനിയനും ഇട്ട് അലങ്കരിച്ച് ഉപയോഗിക്കാം.
ഈ കറിയെ വറ്റിച്ചു വെയ്ക്കണമെന്നുന്ടെങ്കില്‍ 1 കപ്പ് വെജിറ്റബിള്‍ സ്റ്റോക്ക്,ഒന്നര ടേബിള്‍സ്പൂണ്‍
കോണ്‍സ്റ്റാച്ച് എന്നിവ ഉപയോഗിച്ചാല്‍ മതിയാകും.
No comments:
Post a Comment