Wednesday, October 14, 2009

ശര്‍ക്കര പുഡ്ഡിംഗ്

ശര്‍ക്കര പുഡ്ഡിംഗ്

ചേരുവകള്‍

1.ശര്‍ക്കര -750 ഗ്രാം
2.അരിമാവ് -കാല്‍ കപ്പ്
മൈദാമാവ്‌ -കാല്‍ കപ്പ്
3. തേങ്ങാപ്പാല്‍ -2 കപ്പ്
4. മുട്ട -3
5. ജാതിയ്ക്കാ അരച്ചത് -കാല്‍ ടീസ്പൂണ്‍
6. നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പ്,
കിസ്മിസ്‌ -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

തേങ്ങാപ്പാലില്‍ ശര്‍ക്കര ചീവിയിട്ട് കലക്കി അരിച്ചെടുത്ത്‌ വെയ്ക്കുക.ഈ പാനിയില്‍ രണ്ടാമത്തെ ചേരുവകള്‍ ഇട്ട് കട്ട കെട്ടാതെ ഇളക്കുക.മുട്ട പതച്ച് ഈ കൂട്ടില്‍ ഒഴിച്ച് ജാതിയ്ക്കാ അരച്ചതും നെയ്യില്‍ മൂപ്പിച്ച
അണ്ടിപരിപ്പ്,കിസ്മിസ്‌ എന്നിവയും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.അല്പം പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി
ഈ കൂട്ടൊഴിക്കുക.ആവി വരുന്ന അപ്പചെമ്പിന്‍റെ തട്ടില്‍ വെച്ച് വേവിച്ചെടുക്കുക.വെന്തുകഴിയുമ്പോള്‍ തണുപ്പിച്ച്
കഷണങ്ങള്‍ ആക്കി മുറിച്ച് ഉപയോഗിക്കാം.

No comments:

Post a Comment