Wednesday, October 14, 2009

പൈനാപ്പിള്‍ സൂഫ്ളേ

പൈനാപ്പിള്‍ സൂഫ്ളേ

ചേരുവകള്‍

പൈനാപ്പിള്‍
(പൊടിയായി അരിഞ്ഞത്) -ഒന്നര കപ്പ്
പഞ്ചസാര പൊടിച്ചത് -മുക്കാല്‍ കപ്പ്
റൊട്ടിപ്പൊടി -ഒന്നര കപ്പ്
മുട്ട -3
വെണ്ണ -അര കപ്പ്

പാകം ചെയ്യുന്ന വിധം

വെണ്ണയും പഞ്ചസാര പൊടിച്ചതും നല്ല മയത്തില്‍ യോജിപ്പിക്കുക.മുട്ടയുടെ ഉണ്ണി ചേര്‍ത്ത് ഇളക്കുക.പൊടിയായി അരിഞ്ഞ പൈനാപ്പിളും റൊട്ടിപ്പൊടിയും ചേര്‍ക്കുക.പിന്നിട് മുട്ടയുടെ വെള്ള പതപ്പിച്ച്
ചേര്‍ക്കുക.മയം പുരുട്ടിയ പാത്രത്തില്‍ ഒഴിച്ച് 180 ഡിഗ്രിയില്‍ ബേക്ക് ചെയ്ത് തണുക്കുമ്പോള്‍ ക്രീമോ കസ്റ്റേര്‍ഡ്
ചേര്‍ത്ത് ഉപയോഗിക്കാം .

No comments:

Post a Comment