മഷ്റൂം ബിരിയാണി
ചേരുവകള്‍
- ബിരിയാണി അരി -2 കപ്പ്
- ബട്ടണ്‍ (കൂണ്) -അര കിലോ
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- സവാള -4 എണ്ണം
- പെരുംജീരകപൊടി -1 ടീസ്പൂണ്‍
- ഇഞ്ചി,വെളുത്തുള്ളി അരച്ചത് -1/2 ടേബിള്‍സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- മല്ലിയില അരിഞ്ഞത് -അര കപ്പ്
- തക്കാളി സോസ് -2 ടേബിള്‍സ്പൂണ്‍
- അണ്ടിപരിപ്പ് -12 എണ്ണം
- കിസ്മിസ് -20 എണ്ണം
- നെയ്യ് -2 ടേബിള്‍സ്പൂണ്‍
കൂണ് കഴുകി നീളത്തില്‍ അരിഞ്ഞ് വെള്ളം വാര്ന്നുപോകാന് വെയ്ക്കുക.പിന്നിട് ഉപ്പ്,കുരുമുളകുപൊടി,പെരുംജീരകപൊടി,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് കൂണ് 5 മിനിട്ട് വേവിച്ചെടുക്കുക.
ഒരു പാത്രം അടുപ്പില്‍ വെച്ച് 2 ടേബിള്‍സ്പൂണ്‍ നെയ്യില്‍ സവാള വഴറ്റുക.ഇഞ്ചിയും വെളുത്തുള്ളിയും ഇതില്‍
ചേര്‍ത്ത് വഴറ്റുക.വേവിച്ച് വെച്ചിരിക്കുന്ന കൂണ് ഇതില്‍ കുടഞ്ഞിട്ട് നന്നായി ഇളക്കി മാറ്റി വെയ്ക്കുക.
അരി കഴുകി വേവിച്ചെടുക്കുക.ഇതില്‍ കൂണും തക്കാളി സോസും ചേര്‍ത്ത് നന്നായി ഇളക്കി മൂടി വെച്ച്
ചെറുതീയില്‍ വേവിക്കുക.ബാക്കി നെയ്യില്‍ അണ്ടിപരിപ്പും കിസ്മിസും വറുത്ത് മല്ലിയിലയും തൂകി അലങ്കരിച്ചു
വിളബാം.
No comments:
Post a Comment