Tuesday, October 6, 2009

ഹൈദരാബാദി ബിരിയാണി

ഹൈദരാബാദി ബിരിയാണി

ചേരുവകള്‍

1.ബിരിയാണി അരി -500 ഗ്രാം
2.മാട്ടിറച്ചി കഷണങ്ങള്‍ ആക്കിയത് -1 കിലോ
3. സവാള കനം കുറച്ച് അരിഞ്ഞത് -250 ഗ്രാം
4. അണ്ടിപരിപ്പ് -25 ഗ്രാം
വറ്റല്‍മുളക് -6
5. പച്ചമുളക് -6
6. ഇഞ്ചി അരച്ചത് -2 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് -2 ടീസ്പൂണ്‍
തൈര് -1 കപ്പ്
ഉപ്പ് -പാകത്തിന്
7. ഗരം മസാലപ്പൊടി -2 ടീസ്പൂണ്‍
8. പട്ട -2 കഷണം
ഗ്രാമ്പു -4
ഏലക്ക -3
9. ചെറുനാരങ്ങാനീര് - 2
10.നെയ്യ് -5 ടേബിള്‍സ്പൂണ്‍
11. മല്ലിയില -അര കപ്പ്
പുതിനയില -കാല്‍ കപ്പ്
കുങ്കുമപ്പൂവ് -2 നുള്ള്
14. പാല്‍ -അര കപ്പ്
15.മുട്ട പുഴുങ്ങിയത് -3

പാകം ചെയ്യുന്ന വിധം

സവാള നന്നായി വറുത്തു എടുക്കുക.നാലാമത്തെ ചേരുവകള്‍ അരച്ച് വെയ്ക്കുക.ഇറച്ചി കഷണങളില്‍ ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഒരു മണിക്കൂര്‍ വെയ്ക്കണം.4 ടേബിള്‍സ്പൂണ്‍ നെയ്യിലോ എണ്ണയിലോ അരച്ച
ചേരുവകള്‍ വഴറ്റുക.ഇതിലേക്ക് ഇറച്ചിയും സവാള വറുത്തതിന്റെ കാല്‍ ഭാഗം പകുതി ഗരം മസാലപ്പൊടി
ഇവ ചേര്‍ക്കണം.എണ്ണ തെളിയുന്നതുവരെ ഇളക്കണം.ഒന്നേകാല്‍ കപ്പ് ചൂടുവെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.

വേറൊരു പാത്രത്തില്‍ ബാക്കി നെയ്യില്‍ എട്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക.പിന്നിട് അരി
ചേര്‍ത്ത് വറുക്കണം.ഒരു ലിറ്റര്‍ വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിക്കുക.വെന്ത ചോറ് പാത്രത്തില്‍ നിരത്തണം.ബാക്കിയുള്ള വറുത്ത സവാളയില്‍ മല്ലിയില,പുതിനയില,ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് വെ‌ക്കുക.ഒരു പാത്രത്തില്‍ അടിയില്‍ നെയ്യ് പുരട്ടി കാല്‍ ഭാഗം ചോറിടുക.മീതെ പകുതി ഇറച്ചി കഷണങ്ങള്‍ ഇടുക.ചെറുനാരങ്ങാനീരും ചേര്‍ക്കണം.മുകളില്‍ സവാളക്കൂട്ട് വിതറണം.ബാക്കിയുള്ളവ മീതെ നിരത്തുക.
മീതെ ബാക്കി ഇറച്ചിയും അതിനുമീതെ സവാളക്കൂട്ടും നിരത്തണം.ഈ ചോറ് തവികൊണ്ടു നന്നായി അമര്‍ത്തണം.
ചോറിനു നടുവില്‍ 4 കുഴി ഉണ്ടാക്കുക.2 കുഴികളില്‍ ഓരോ ടീസ്പൂണ്‍ നെയ്യും മറ്റുള്ളവയില്‍ കുങ്കുമപ്പൂവ്
ചേര്‍ത്ത പാലും ഒഴിക്കുക.പാത്രം മൂടി കൊണ്ട് അടച്ച് മീതെ തീ കനല്‍ വെച്ച് അര മണിക്കൂര്‍ വേവിക്കണം.
ഇത് മുട്ട പുഴുങ്ങിയതുമായി ചേര്‍ത്ത് വിളബാം.

No comments:

Post a Comment