Friday, October 9, 2009

ചില്ലി ചിക്കന്‍

ചില്ലി ചിക്കന്‍

ചേരുവകള്‍

ചിക്കന്‍ (എല്ലില്ലാത്തത്) -400 ഗ്രാം
മുട്ട -1
കോണ്‍സ്റ്റാച്ച് -6 ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന്
സോയസോസ് -2 ടേബിള്‍സ്പൂണ്‍
ചില്ലിസോസ് -2 ടേബിള്‍സ്പൂണ്‍
ഉള്ളി -2(സാമാന്യം വലിപ്പം)
വെളുത്തുള്ളി -8,10 അല്ലി
പച്ചമുളക് -6,8
കാപ്സിക്കം -2 (സാമാന്യം വലിപ്പം)
എണ്ണ -3 ടേബിള്‍സ്പൂണ്‍
അജിനിമോട്ടോ -കാല്‍ ടീസ്പൂണ്‍
പെപ്പര്‍കോണ്‍സ് -അര ടീസ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് -3 കപ്പ്

പാകം ചെയ്യുന്ന വിധം

ചിക്കനെ വിരല്‍ നീളത്തില്‍ അരിയുക.മറിനേറ്റ് ചെയ്യുവാനായി മുട്ട,4 ടീസ്പൂണ്‍ കോണ്‍സ്റ്റാച്ച്,ഉപ്പ്,1 ടീസ്പൂണ്‍
സോയസോസ്,1 ടീസ്പൂണ്‍ ചില്ലിസോസ് ചിക്കന്‍ കഷണങളില്‍ പുരട്ടി ഒന്നര മണിക്കൂര്‍ വെയ്ക്കുക.2 ടീസ്പൂണ്‍
കോണ്‍സ്റ്റാച്ച് ഒന്നര കപ്പ് വെള്ളത്തില്‍ കലക്കുക.സവാളയെ ചതുരത്തില്‍ അരിയുക.കാപ്സിക്കം കട്ടിയായി
നീളത്തില്‍ അരിയുക.ഒരു വോക്കില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് മറിനേറ്റ് ചെയ്തു വെച്ചിരി‌ക്കുന്ന ചിക്കന്‍
കഷണങ്ങള്‍ 2 മിനിട്ട് ഡീപ്ഫ്രൈ ചെയ്ത് എടുക്കുക.അതിനുശേഷം പാനില്‍ 3 ടീസ്പൂണ്‍ എണ്ണയൊഴിച്ച്
വെളുത്തുള്ളിയിട്ട് വഴറ്റുക.സവാളയും പച്ചമുളകും ഇട്ട് കുറച്ചുനേരം വഴറ്റുക.ബാക്കിയുള്ള സോയസോസ്,ചില്ലിസോസ്,അജിനിമോട്ടോ,പെപ്പര്‍കോണ്‍സ്,ഉപ്പ്,ചിക്കന്‍ സ്റ്റോക്ക് എന്നിവയിട്ട് നന്നായി ഇളക്കുക.ഇത് ഒന്ന് കുറുകിയതിനുശേഷം വറുത്ത ചിക്കന്‍ 1 മിനിട്ട് ഇളക്കിയതിനുശേഷം ചൂടോടെ സെര്‍വ്
ചെയ്യുക.

1 comment: