Tuesday, October 6, 2009

ചിക്കന്‍ ബിരിയാണി

ചിക്കന്‍ ബിരിയാണി

ചേരുവകള്‍

1.ബിരിയാണി അരി -1 കിലോ
2.കോഴിയിറച്ചി വലിയ
കഷണങ്ങള്‍ ആക്കി മുറിച്ചത് -1 കിലോ
3. നെയ്യ് -250 ഗ്രാം
4. സവാള -250 ഗ്രാം
5. കറുകപ്പട്ട -4 കഷണം
6. ഉണക്കമുന്തിരി,
അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
7. ഇഞ്ചി -1 ടേബിള്‍സ്പൂണ്‍
8. വെളുത്തുള്ളി -5 അല്ലി
9. ഏലക്ക -6
10. ജാതിക്ക -കാല്‍ കഷണം
11. പെരുംജീരകം -1 ടീസ്പൂണ്‍
12. പനീര്‍ -2 ടീസ്പൂണ്‍
13. മൈദ -2 കപ്പ്
14. കറിവേപ്പില -ആവശ്യത്തിന്
മല്ലിയില,പുതിനയില -ആവശ്യത്തിന്
മഞ്ഞപ്പൊടി ( നിറത്തിന്) -പാകത്തിന്
16. കസ്ക്കസ് -പാകത്തിന്
17. ഉപ്പ് -പാകത്തിന്
18. ചെറുനാരങ്ങ നീര് -1 ടേബിള്‍സ്പൂണ്‍
19.മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

അരി കഴുകി കറുകപ്പട്ട കഷണങളില്‍ പാകത്തിന് ഉപ്പും ചേര്‍ത്തു വേവിക്കുക.പാതി വേവാകുമ്പോള്‍ വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തുക.ഉണക്കമുന്തിരി,അണ്ടിപ്പരിപ്പ്‌,സവാള ചെറുതായി അരിഞ്ഞതിന്റെ പകുതി ഭാഗം എന്നിവ നെയ്യില്‍ വറുത്തു കോരുക.ഈ നെയ്യില്‍ തന്നെ ബാക്കി സവാളയും
വഴറ്റി എടുക്കുക. കോഴിയിറച്ചി കഷണങ്ങള്‍ ,സവാള വഴറ്റിയത് ,വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്,
ഇലകള്‍ നുറുക്കിയത്,മല്ലിയും കസ്ക്കസും അരച്ചത്,ഏലക്കയും ജാതിക്കയും പൊടിച്ചത് ചെറുനാരങ്ങാനീര്
എന്നിവകള്‍ പാകത്തിന് ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക.ഇത് പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തുക.പകുതി
ചോറെടുത്ത് ഇതിന് മുകളില്‍ നിരത്തണം.ഈ ചോറിന്റെ മുകളില്‍ വറുത്തു കോരി വച്ചിരിയ്ക്കുന്ന സവാളയും
അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നിരത്തണം. ഇതിന് മുകളില്‍ ബാക്കി ചോറ് നിരത്തണം.പനീറും നെയ്യും
ചോറിനു മീതെ ഒഴിക്കണം.എന്നിട്ട് പാത്രം ഒരു അടപ്പുകൊണ്ട് അടയ്ക്കണം.പാത്രവും അടപ്പും ചേരുന്ന ഭാഗം
മൈദ കുഴച്ചെടുത്തു കനത്തില്‍ ഒട്ടിച്ചു വെയ്ക്കണം .ആവി പുറത്തുപോകാതിരിക്കാനാണ്‌.ഒരു മണിക്കൂര്‍ നേരം
നല്ലപോലെ കനലില്‍ വേവിച്ചശേഷം ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.

No comments:

Post a Comment