Tuesday, October 6, 2009

നാടന്‍ കോഴി റോസ്റ്റ്‌

നാടന്‍ കോഴി റോസ്റ്റ്‌

ചേരുവകള്‍

1.കോഴി കഷണങ്ങള്‍ ആക്കിഅത് -1 കിലോ
2.ഉപ്പ് -പാകത്തിന്
3.ചുവന്നുള്ളി -200 ഗ്രാം
4.മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
പെരുംജീരകം -2 ടീസ്പൂണ്‍
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
ഗ്രാമ്പു -4
കരുമുളക് -1 ടേബിള്‍സ്പൂണ്‍
കറുവപ്പട്ട -4
വെളിച്ചെണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പകുതി ചുവന്നുള്ളിയും നാലാമത്തെ ചേരുവകളും മയത്തില്‍ അരച്ചെടുത്ത് കോഴി കഷണങളില്‍ പുരട്ടുക.
ബാക്കിയുള്ള ഉള്ളിയും ഉപ്പും വെള്ളവും ചേര്‍ത്ത് കോഴി കഷണങ്ങള്‍ വേവിക്കുക.വെന്ത ശേഷം ചാറ്
മാറ്റി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കോഴി കഷണങളും ഉള്ളിയും വറുത്തു കോരുക.ഇതില്‍ മാറ്റി വെച്ച
ചാറും ചേര്‍ത്ത് കുഴമ്പു പരുവത്തില്‍ വാങ്ങി വെച്ചു ഉപയോഗിക്കാം.

No comments:

Post a Comment