Thursday, October 22, 2009

സോയാസൂപ്പ്

ചേരുവകള്‍

  1. സോയാബീന്‍ പുഴുങ്ങി മിക്സിയില്‍ അരച്ചെടുത്തത് -1 കപ്പ്
  2. വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂണ്‍
  3. ബട്ടര്‍ -1 ടീസ്പൂണ്‍
  4. സാലഡ് ഓയില്‍ -1 ടീസ്പൂണ്‍
  5. കോണ്‍ ഫ്ലവര്‍ -1 ടേബിള്‍സ്പൂണ്‍
  6. തിളപ്പിച്ച് പാട മാറ്റിയ പാല്‍ -500 മില്ലി ലിറ്റര്‍
  7. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  8. വെള്ളം -500 മില്ലി ലിറ്റര്‍
  9. അജിനോമോട്ടോ -1 നുള്ള്
  10. ബദാം ചെറുതായി അരിഞ്ഞ് എണ്ണയില്‍ വറുത്തത് -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കട്ടിയുള്ള കുഴിഞ്ഞ നോണ്‍സ്റ്റിക്ക് പാത്രത്തില്‍ വെണ്ണയും,സാലഡ് ഓയിലും ചേര്‍ത്ത് നന്നായി ചൂടാക്കി
കോണ്‍ഫ്ലവര്‍ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ പാല്‍ ചേര്‍ത്തിളക്കി തിളച്ചു കുറുകുമ്പോള്‍ വെള്ളം ചേര്‍ക്കുക.ഈ മിശ്രിതത്തിലേയ്ക്ക് സോയാബീന്‍ അരച്ചത് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം
കുരുമുളകുപൊടി അല്പം വെള്ളത്തില്‍ കലക്കി ഒഴിക്കുക.ഉപ്പ്,അജിനിമോട്ടോ എന്നിവ യഥാക്രമം ചേര്‍ത്തിളക്കി
ബദാം വറുത്തുപൊടിച്ച്‌ വിതറി ചൂടു പോവാതെ വിളമ്പുക.

No comments:

Post a Comment