Thursday, October 22, 2009

ബാര്‍ലി സാലഡ്

ബാര്‍ലി സാലഡ്

ചേരുവകള്‍

ബാര്‍ലി 45 മിനിട്ട് വെള്ളത്തിലിട്ട് തിളപ്പിച്ച്
ഊറ്റി എടുത്തത് -അര കപ്പ്
പാലക്കില അരിഞ്ഞത് -കാല്‍ കപ്പ്
മുളപ്പിച്ച പയര്‍ -കാല്‍ കപ്പ്
പൈനാപ്പിള്‍ അരിഞ്ഞത് -അര കപ്പ്
മാതള നാരങ്ങായുടെ അല്ലി -അര കപ്പ്
തേങ്ങാപ്പീര -2 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് -2 ടീസ്പൂണ്‍
ഓറഞ്ച് നീര് -2 ടീസ്പൂണ്‍
കുരുമുളകുപൊടി -ആവശ്യത്തിന്
ഉപ്പ് -ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

ചേരുവകള്‍ ഒരുമിച്ച് ഒരു വലിയ സാലഡ് ബൌളില്‍ ചേര്‍ത്തിളക്കി തണുപ്പിച്ച് വിളമ്പുക.ഹാര്‍ട്ട്‌ രോഗികള്‍ക്കും പ്രമേഹരോഗികള്‍ക്കും ഒരു ഫുള്‍മീല്‍ സാലഡാണിത്.

No comments:

Post a Comment