Thursday, October 22, 2009

കത്തിരിക്ക ചനാമസാല

കത്തിരിക്ക ചനാമസാല

ചേരുവകള്‍

  1. വലിയ കത്തിരിക്ക -300 ഗ്രാം
  2. വെള്ള കടല പുഴുങ്ങിയത് -150 ഗ്രാം
  3. ചനാമസാല -3 ടീസ്പൂണ്‍
  4. ചീരയില അല്ലെങ്കില്‍ വേലിച്ചീര അരിഞ്ഞത് -അര കപ്പ്
  5. തക്കാളിച്ചാറ് -200 ഗ്രാം
  6. ഇഞ്ചി,വെളുത്തുള്ളി അരച്ചത് -2 ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. പഞ്ചസാര -1 ടീസ്പൂണ്‍
  9. ഉപ്പ് - പാകത്തിന്
  10. മല്ലിയില -1 പിടി
  11. സൂര്യകാന്തി എണ്ണ -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കത്തിരിക്കാ ചെറുതീയില്‍ മൊരിച്ച് തൊലിയിളക്കി പള്‍പ്പ് ഭാഗം വേര്‍പ്പെടുത്തിയെടുക്കുക.മൈക്രോവേവില്‍ വെച്ച് 5 മിനിട്ട് പാകം ചെയ്‌താല്‍ തൊലി പെട്ടെന്ന് ഇളക്കിയെടുക്കാനാകും.
നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ ഇഞ്ചി,വെളുത്തുള്ളി മിശ്രിതം ചേര്‍ത്തിളക്കി
മൂത്ത മണം വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ചനാമസാലയും ചേര്‍ത്തിളക്കുക.ഇതിലേയ്ക്ക് കത്തിരിക്കാപള്‍പ്പും
വെള്ളക്കടലയും ചേര്‍ത്ത് 5 മിനിട്ട് അടച്ചു വെച്ച ശേഷം പാത്രം തുറന്ന് ചീരയില ചേര്‍ത്തിളക്കുക.തക്കാളിച്ചാറ് ,
പഞ്ചസാര,ഉപ്പ് എന്നിവ യഥാക്രമം ചേര്‍ത്തിളക്കി വറ്റിവരുമ്പോള്‍ മല്ലിയില തൂവി വിളമ്പുക.

No comments:

Post a Comment