Wednesday, October 21, 2009

ബ്രിംജോള്‍ കോളി ഫ്ലവര്‍ കൂട്ട്

ചേരുവകള്‍

  1. കോളിഫ്ലവര്‍ കഷണങ്ങള്‍ ആക്കിയത് -1 കപ്പ്
  2. കത്തിരിക്ക കഷണങ്ങള്‍ ആക്കിയത് -1 കപ്പ്
  3. ചെറിയ ഉള്ളി അരിഞ്ഞത് -1 കപ്പ്
  4. മല്ലിപ്പൊടി -4 ടീസ്പൂണ്‍
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. ജീരകം -1 ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  8. കറിവേപ്പില -4 തണ്ട്
  9. ഉപ്പ് -പാകത്തിന്
  10. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പൈറക്സ് ഡിഷില്‍ എണ്ണയൊഴിച്ച് 4 മുതല്‍ 8 വരെയുള്ള ചേരുവകള്‍ 3 മിനിട്ട് ക്രിസ്പില്‍ തുറന്നു വെച്ച്
വഴറ്റിയിറക്കി ബാക്കി ചേരുവകള്‍ ചേര്‍ത്തിളക്കി അടച്ചു വെച്ച് 5 മിനിട്ട് മൈക്രോവേവ് ചെയ്ത് ഇറക്കുക.

സാധാരണരീതി

നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് ഉള്ളി വഴറ്റിയശേഷം കറിവേപ്പില ചേര്‍ത്തിളക്കി 4 മുതല്‍ 7 വരെയുള്ള
ചേരുവകളും കൂടി ചേര്‍ത്തിളക്കി മൂപ്പിച്ച ശേഷം കോളിഫ്ലവര്‍,കത്തിരിക്കാകഷണങ്ങള്‍ ഇവ ചേര്‍ത്ത് യോജിപ്പിച്ച് അടച്ചു വെച്ച് ചെറുതീയില്‍ 15 മിനിട്ട് പാകം ചെയ്തിറക്കുക.ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.

No comments:

Post a Comment