Saturday, October 17, 2009

വെജിറ്റബിള്‍ സൂപ്പ്

ചേരുവകള്‍

  1. കാരറ്റ് ചെറുതായിഅരിഞ്ഞത് -1
  2. ബീന്‍സ് ചെറുതായി അരിഞ്ഞത് -25 ഗ്രാം
  3. കൂണ്‍ അറിഞ്ഞത് -50 ഗ്രാം
  4. വെളുത്തുള്ളി -3 അല്ലി
  5. പാലയ്ക്കില - 10 ഗ്രാം
  6. വെണ്ണ -5 ഗ്രാം
  7. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  8. വെജിറ്റബിള്‍ ക്യൂബ് -അര ക്യൂബ്
  9. കോണ്‍ ഫ്ലവര്‍ -1 ടേബിള്‍സ്പൂണ്‍
  10. പശുവിന്‍ പാല്‍ -100 മില്ലി ലിറ്റര്‍
  11. വെള്ളം -400 മില്ലി ലിറ്റര്‍
  12. സെലറി അരിഞ്ഞത് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വെണ്ണ പൈറക്സ് ഡിഷിലിട്ടു 30 സെക്കന്റെ മൈക്രോവേവില്‍ അലിയിച്ചതിനുശേഷം 1 മുതല്‍ 5 വരെയുള്ള
ചേരുവകള്‍ അരിഞ്ഞത് ചേര്‍ത്ത് 5 മിനിട്ട് കോബിനേഷനില്‍ ഇട്ട് വീണ്ടും വഴറ്റുക.പാത്രം ഇറക്കി വെച്ച്
കോണ്‍ഫ്ലവര്‍ ചേര്‍ത്ത് നന്നായി ഇളക്കി വീണ്ടും 3 മിനിട്ട് വഴറ്റുക.പാത്രം വെളിയിലെടുത്ത് വെള്ളവും പാലും
ചേര്‍ത്തിളക്കി 7 മിനിട്ട് മൈക്രോവേവില്‍ തിളപ്പിച്ച് ഇറക്കിയതിനുശേഷം കുരുമുളകുപൊടി,വെജിറ്റബിള്‍ ക്യൂബ്,സെലറി അരിഞ്ഞത്,ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ചൂടോടെ വിളമ്പുക.

No comments:

Post a Comment