Saturday, October 17, 2009

സ്പെഷ്യല്‍ ബിരിയാണി

സ്പെഷ്യല്‍ ബിരിയാണി

ചേരുവകള്‍

1. ബിരിയാണി
അരി 3 മണിക്കൂര്‍
വെള്ളത്തിലിട്ട് വെച്ചത് -1 കപ്പ്
2. പട്ട,ഗ്രാമ്പു,ഏലക്ക -1 വീതം
3. ചിക്കന്‍ അല്ലെങ്കില്‍ (കാരറ്റ്,കോളിഫ്ലവര്‍,കിഴങ്ങ്)
ഇടത്തരം കഷണങ്ങള്‍ ആയി മുറിച്ചത് -250 ഗ്രാം
4. സവാള അരിഞ്ഞത് -1 വലുത് `
5. ഇഞ്ചി -1 ചെറിയ കഷണം
വെളുത്തുള്ളി -ഒരു തുടം
പച്ചമുളക് -3 എണ്ണം
6. രംഭയില -2
7. അണ്ടിപരിപ്പ് -15 ഗ്രാം
8. കശകശ -10 ഗ്രാം
9. എണ്ണ -1 ടേബിള്‍സ്പൂണ്‍
10. നെയ്യ് -1 ടീസ്പൂണ്‍
11. തക്കാളി ദശ -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

പൈറക്സ് ഡിഷില്‍ നെയ്യ് ഒഴിച്ച് പട്ട,ഗ്രാമ്പു,ഏലക്ക,സവാള എന്നിവയിട്ട് 3 മിനിട്ട് ക്രിസ്പില്‍ വഴറ്റുക.
തക്കാളി ദശ അരിഞ്ഞതിട്ട് 2 മിനിട്ട് വീണ്ടും വഴറ്റുക.അഞ്ചാമത്തെ ചേരുവകള്‍ മിക്സിയില്‍ അടിച്ചതും ചേര്‍ത്ത് വീണ്ടും 2 മിനിട്ട് ക്രിസ്പില്‍ വഴറ്റുക.അതിനുശേഷം അണ്ടിപരിപ്പും കശകശയും കുറച്ച് വെള്ളമൊഴിച്ച് മിക്സിയില്‍ അരച്ചെടുത്തതും ചേര്‍ത്ത് 3 മിനിട്ട് തിളപ്പിക്കുക.വേണമെങ്കില്‍ അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടികൂടി നിറത്തിനുവേണ്ടി ചേര്‍ക്കാവുന്നതാണ്.ഈ മിശ്രിതത്തിലേയ്ക്ക് ചിക്കന്‍ കഷണങ്ങള്‍ ഇട്ട്
5 മിനിട്ട് തിളപ്പിക്കുക.അരി ഒന്നര കപ്പ് വെള്ളവും കൂടി ചേര്‍ത്ത് രംഭയിലയും മുറിച്ചിട്ട് 10 മിനിട്ട് മൈക്രോവേവില്‍ വേവിച്ച് വറ്റിച്ചെടുക്കുക.

No comments:

Post a Comment