Friday, October 16, 2009

ഏത്തപ്പഴം സ്നാക്സ്

ചേരുവകള്‍

ഏത്തപ്പഴം നന്നായി പഴുത്തത് -3
സവാള അരിഞ്ഞത് -1
തേങ്ങ തിരുമ്മിയത്‌ -കാല്‍ മുറി
ശര്‍ക്കര ചീകിയത് -50 ഗ്രാം
ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് അരിഞ്ഞത് -3 ടീസ്പൂണ്‍
നെയ്യ് -2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഏത്തപ്പഴം മൈക്രോവേവില്‍ 5 മിനിട്ട് പുഴുങ്ങിയെടുക്കുക.സവാള അരിഞ്ഞ് ക്രിസ്പില്‍ 3 മിനിട്ട് വഴറ്റുക.
സവാള വഴറ്റിയതിനൊപ്പം ബാക്കി ചേരുവകളും ഏത്തപ്പഴം തൊലി കളഞ്ഞ് ഉടച്ചതും കൂടി കൂട്ടിയോജിപ്പിച്ച്
ചെറിയ വടകള്‍ ആക്കി ക്രിസ്പില്‍ 5 മിനിട്ട് മൊരിച്ചെടുക്കുക.നെയ്യ് ഇടയ്ക്ക് ഒഴിച്ച് കൊടുക്കണം.

No comments:

Post a Comment