Friday, October 9, 2009

പനീര്‍ ലോലി പോപ്പ്

പനീര്‍ ലോലി പോപ്പ്

ചേരുവകള്‍

1. കോട്ടേജ് ചീസ്‌ -200 gram
2. ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി -4-6 അല്ലി
മല്ലിയില -1/4
പച്ചമുളക് -2-3
സവാള -1
വെള്ള കുരുമുളകുപൊടി -അര ടീസ്പൂണ്‍
അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
സോയസോസ് -അര ടേബിള്‍സ്പൂണ്‍
കോണ്‍സ്റ്റാച്ച് -2 1/2 ടേബിള്‍സ്പൂണ്‍
3.ഉരുളക്കിഴങ്ങ് -3
4. ഉപ്പ് -പാകത്തിന്
5. ബേബികോണ്‍ -16 കഷണം
6. എണ്ണ -വറുക്കാന്‍ ആവശ്ശ്യമായത്
7. റിഫൈനഡ് ഫ്ളോര്‍ -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

പനീര്‍ ചീകിയെടുത്തതിനുശേഷം നന്നായി കുഴച്ചു വയ്ക്കുക.ഇഞ്ചി,വെളുത്തുള്ളി,മല്ലിയില,പച്ചമുളക്,സവാള എന്നിവ പൊടിപൊടിയായി അരിയുക.ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചതച്ചെടുക്കുക.അരിഞ്ഞ ചേരുവയും വെള്ള കുരുമുളകുപൊടി,അജിനോമോട്ടോ,സോയസോസ്,കോണ്‍സ്റ്റാച്ച്,ഉടച്ച ഉരുളക്കിഴങ്ങ് ഇവ പനീറിലേയ്ക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.മിശ്രിതത്തെ 16 ഭാഗമായി ഓരോ ചെറിയ ബോളുകളായി ഒരു ബേബി കോണിന്റെ വണ്ണമുള്ള ഭാഗത്ത് കുത്തിവെയ്ക്കുക. എന്നിട്ട് കൈകൊണ്ട് ബോളിനെ നന്നായി ഉറപ്പിച്ചു വെയ്ക്കുക.ഒരു വോക്കില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ഉണ്ടാക്കി വെച്ച ലോലിമാവില്‍ മുക്കി 3 മുതല്‍ 4 മിനിട്ട് നേരത്തേയ്ക്ക് ഇടത്തരം തീയില്‍ ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക.എന്നിട്ട് എണ്ണ ഒപ്പിയെടുതതിനുശേഷം സ്പെഷ്യല്‍ സോസോടുകൂടി വിളമ്പുക.

കുറിപ്പ് -ബെബികോണിന്പകരം ഐസ്ക്രീമിന്റെ സ്റ്റിക്ക് ഉപയോഗിക്കാം.

No comments:

Post a Comment