Thursday, October 8, 2009

ബൂന്തി

ബൂന്തി

ചേരുവകള്‍

കടലമാവ്‌ -500 ഗ്രാം
വെജിറ്റബിള്‍ ഓയില്‍ -500 ഗ്രാം
പഞ്ചസാര -500 ഗ്രാം
കല്‍ക്കണ്ടം -100 ഗ്രാം
അണ്ടിപരിപ്പ് -50 ഗ്രാം
ഏലക്ക -10 ഗ്രാം
കിസ്മിസ്‌ -10 ഗ്രാം
ജാതിക്ക -ഒന്നിന്റെ പകുതി
ഗ്രാമ്പു -4
കേസരി പൌഡര്‍ -1 നുള്ള്

പാകം ചെയ്യുന്ന വിധം

കടലമാവ് അരിപ്പയില്‍ തെള്ളിയെടുത്തു വെള്ളം ചേര്‍ത്ത് കട്ടിയില്‍ കലക്കുക.ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച്
ഡാല്‍ഡ ഉരുക്കുക.ഡാല്‍ഡ തിളച്ചശേഷം കലക്കിയ മാവ് അരിപ്പയിലൂടെ ഒഴിക്കുക.ബൂന്തികള്‍ മൂപ്പിച്ച് കോരുക.
പഞ്ചസാര പാവു കാച്ചുക.നൂല്‍പരുവമാകുമ്പോള്‍ വറുത്ത ബൂന്തിയും കേസരി പൌഡറും ഇട്ട് വാങ്ങുക.
അണ്ടിപരിപ്പും കിസ്മിസും വറുത്തു ചേര്‍ക്കുക.ജാതിക്ക,കല്‍ക്കണ്ടം,ഏലക്ക,ഗ്രാമ്പു എന്നിവ പൊടിച്ചും ചേര്‍ക്കുക.

No comments:

Post a Comment