Thursday, October 8, 2009

അവല്‍ വരട്ടിയത്

അവല്‍ വരട്ടിയത്

ചേരുവകള്‍

  1. ചുവന്ന അവല്‍ -1 കിലോ
  2. ശര്‍ക്കര -500 ഗ്രാം
  3. തേങ്ങ -2
  4. എള്ളുവറുത്തത് -100 ഗ്രാം
  5. കല്‍ക്കണ്ടം -50 ഗ്രാം
  6. കിസ്മിസ്‌ -50 ഗ്രാം
  7. ഏലക്കാപൊടിച്ചത് -2 ടീസ്പൂണ്‍
  8. നെയ്യ് - 50 ഗ്രാം
  9. ഉണക്ക മുന്തിരി -50 ഗ്രാം
പാകം ചെയ്യുന്ന വിധം

അവല്‍ തേങ്ങ തിരുമ്മിയതും ചേര്‍ത്ത് നന്നായി ഞെരടി വെയ്ക്കുക.ശര്‍ക്കര പാവുകാച്ചുക.ഉരുളിയില്‍
നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അവല്‍ ഇട്ട് ശര്‍ക്കരപാവ് അല്പാല്പമായി ഒഴിച്ച്ഇളക്കുക.ഉണക്കമുന്തിരി,ഏലക്കാ
എള്ള്,കല്‍ക്കണ്ടം എന്നിവയും ചേര്‍ക്കുക.നന്നായി വരണ്ടു വരുമ്പോള്‍ വാങ്ങി വെയ്ക്കുക.

No comments:

Post a Comment