അരിക്കടുക്ക
ചേരുവകള്‍
1.കല്ലുമ്മക്കായ -20 എണ്ണം
2.പച്ചരിപ്പൊടി -1 കിലോ
3. തേങ്ങ തിരുമ്മിയത് -1 മുറി
പെരുംജീരകം -1 ടീസ്പൂണ്‍
ചുവന്നുള്ളി -10
പച്ചമുളക് -4
4. മുളകുപൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
5 . എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അരിപ്പൊടി വറുത്തെടുക്കുക.ഉപ്പിട്ട് തിളപ്പിച്ച വെള്ളത്തില്‍ അരിപ്പൊടി കുഴച്ചെടുക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ച് അരിമാവില്‍ ചേര്‍ക്കുക.
കടുക്ക കഴുകി വൃത്തിയാക്കിയശേഷം പകുതി കീറിയെടുക്കുക.ഇതിനുള്ളില്‍ കുഴച്ച അരിപ്പൊടി നിറച്ച്
ആവിയില്‍ വേവിക്കുക.തണുത്ത ശേഷം തോട് കളഞ്ഞെടുക്കുക.നാലാമത്തെ ചേരുവകള്‍ കുഴമ്പുപരുവത്തിലാക്കുക.ഇതില്‍ വേവിച്ച കടുക്ക മുക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.
No comments:
Post a Comment