Tuesday, October 13, 2009

ചീര സ്റ്റൂ

ചീര സ്റ്റൂ

ചേരുവകള്‍

ചീരയില അരിഞ്ഞത് -1 കപ്പ്
എണ്ണ -1 ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
സവാള നീളത്തിലരിഞ്ഞത് -2 ടീസ്പൂണ്‍
ഇഞ്ചി നീളത്തിലരിഞ്ഞത് -കാല്‍ ടീസ്പൂണ്‍
പച്ചമുളക് നീളത്തിലരിഞ്ഞത് -2 എണ്ണം
പൊടിയുപ്പ് -പാകത്തിന്
വിനാഗിരി -അര ടീസ്പൂണ്‍
വെള്ളം -അര കപ്പ്
പാല്‍ -കാല്‍ കപ്പ്
മൈദ -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

ചീര ആവിയില്‍ വേവിക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാലുടന്‍ സവാള,പച്ചമുളക്,
ഇഞ്ചി എന്നിവ ഓരോന്നായി വഴറ്റുക.മറ്റൊരു പാത്രത്തില്‍ ഉപ്പും,വിനാഗിരിയും വെള്ളവും ചേര്‍ത്ത് വെട്ടി
ത്തിളയ്ക്കുമ്പോള്‍ തീ കുറച്ച് ഇതിലേയ്ക്ക് പാലില്‍ മൈദ കലക്കിയത് സാവധാനം ചേര്‍ത്തിളക്കുക.തിളയ്ക്കുമ്പോള്‍ വേവിച്ച ചീര ചേര്‍ത്ത് വാങ്ങി വെയ്ക്കാം.

No comments:

Post a Comment