Tuesday, October 13, 2009

പരിപ്പ് സ്റ്റൂ

പരിപ്പ് സ്റ്റൂ

ചേരുവകള്‍

  1. തുവരപരിപ്പ്‌ -1 കപ്പ്
  2. എണ്ണ -കാല്‍ കപ്പ്
  3. കടുക് -1 ടീസ്പൂണ്‍
  4. സവാള -2 എണ്ണം
  5. ഇഞ്ചി -അര കഷണം
  6. വെളുത്തുള്ളി -10 അല്ലികള്‍
  7. പച്ചമുളക് -6
  8. കറിവേപ്പില -1 കതിര്‍പ്പ്
  9. ഇറച്ചി മസാലപ്പൊടി -1 ടീസ്പൂണ്‍
  10. തേങ്ങാപാല്‍ -1 കപ്പ്
  11. വിനാഗിരി -1 ടീസ്പൂണ്‍
  12. പൊടിയുപ്പ് -അര ടീസ്പൂണ്‍
  13. തക്കാളി കഷണങ്ങള്‍ - അര കപ്പ്
പാകം ചെയ്യുന്ന വിധം

തുവര പരിപ്പ് അധികം ഉടയാതെ വേവിക്കുക.എണ്ണ ചൂടായി കടുകിട്ട് പൊട്ടിയാലുടന്‍ കനം കുറച്ചരിഞ്ഞ സവാളയും ഇഞ്ചി നീളത്തിലരിഞ്ഞതും വെളുത്തുള്ളിയും പച്ചമുളക് കീറിയതും കറിവേപ്പിലയും ഓരോന്നായി
വഴറ്റിയെടുക്കുക.ഇതിനൊപ്പം വെള്ളമൊഴിച്ച് കുതിര്‍ത്ത ഇറച്ചി മസാലപ്പൊടിയും ചേര്‍ത്ത് വഴറ്റണം.ഇതിലേയ്ക്ക് പരിപ്പും തേങ്ങാപ്പാലും വിനാഗിരിയും ഉപ്പും ചേര്‍ക്കാം.തിളച്ച് അധികം കുറുകാതെ
തക്കാളി കഷണങളും ഇട്ട് വാങ്ങി വെയ്ക്കുക.

No comments:

Post a Comment