Tuesday, October 13, 2009

മിക്സ്‌ഡ് സ്റ്റൂ

മിക്സ്‌ഡ് സ്റ്റൂ

ചേരുവകള്‍

  1. ചേന -500 ഗ്രാം
  2. വാഴയ്ക്ക -2 എണ്ണം
  3. ചെറുപയര്‍ -1 ചെറിയ കപ്പ്
  4. പുളി -ആവശ്യത്തിന്
  5. ഉപ്പ് -പാകത്തിന്
  6. കറിവേപ്പില -2 കതിര്‍പ്പ്
  7. തേങ്ങ -1 മുറി
  8. വറ്റല്‍മുളക് -5
  9. ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
  10. കുരുമുളക് -11 എണ്ണം
  11. കായപ്പൊടി -അര ടീസ്പൂണ്‍
  12. കടുക് -1 ടീസ്പൂണ്‍
  13. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചേനയും വാഴയ്ക്കയും ചെറിയ കഷണങ്ങള്‍ ആക്കി പയര്‍ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.പുളിയും ഉപ്പും
പാകത്തിന് ചേര്‍ക്കുക.കായപ്പൊടിയും ചേര്‍ക്കുക.വറ്റല്‍മുളക്,കുരുമുളക്,ഉഴുന്നുപരിപ്പ് എന്നിവ വെളിച്ചെണ്ണയില്‍ വറുക്കുക.ഇത് തേങ്ങാതിരുമ്മിയതുമായി വെച്ച് നന്നായി അരയ്ക്കുക.ഈ അരപ്പ് വേവിച്ച
കഷണങളില്‍ ഒഴിച്ച് കറിവേപ്പിലയുമിട്ട് തിളപ്പിക്കുക.ഇതില്‍ കടുക് പൊട്ടിച്ച് ചേര്‍ത്ത് ചെറു ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment