ചാനി കി ദാല്‍
ചേരുവകള്‍
- ചാനാദാല്‍ -1 കപ്പ് (2 മണിക്കൂര്‍ വെള്ളത്തിലിട്ട്)
- ലൌക്കി നീളത്തില്‍ അരിഞ്ഞത് -അര കിലോ
- ഇഞ്ചി നീളത്തില്‍ അരിഞ്ഞത് -1 കഷണം
- വെളുത്തുള്ളി -4 ഇതള്‍
- മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
- നെയ്യ് -2 ടേബിള്‍സ്പൂണ്‍
- ജീരകം -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- സ്പ്രിംഗ് ഒനിയന്‍ -2 ചെറുതായി അരിഞ്ഞത്
- ഉപ്പ് -പാകത്തിന്
- ഗരം മസാല -1ടീസ്പൂണ്‍
- മല്ലിയില ചെറുതായി അരിഞ്ഞത് -1 ടേബിള്‍സ്പൂണ്‍
കടലപ്പരിപ്പ്,ലൌക്കി (പകരം വെള്ളരിയ്ക്ക,കുബളങ്ങ) ഉപ്പ്,മഞ്ഞള്‍പ്പൊടി,വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ച് എടുക്കുക.നെയ്യ് ചൂടാക്കി ജീരകം പൊടിച്ച് സവാള ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.
ഇതിലോട്ട് ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേര്‍ത്ത് 2 മിനിട്ട് വഴറ്റുക.ഇതിലോട്ട് ടൊമാറ്റോ വേവുന്നതുവരെ വേവിക്കുക.ഈ കൂട്ട് വേവിച്ച് പരിപ്പിലോട്ട് ചേര്‍ത്ത് 3-4 മിനിട്ട് തീയില്‍ വെയ്ക്കുക.
മസാലയും മല്ലിയിലയും തൂകി വിളമ്പുക.
No comments:
Post a Comment