Tuesday, October 13, 2009

ചന്നാ ഗോബി

ചന്നാ ഗോബി

ചേരുവകള്‍

  1. കാബേജ് -500 ഗ്രാം
  2. വെള്ള ചന്ന -1 കപ്പ് (വേവിച്ചത്)
  3. പച്ചമുളക് -2 ചെറുതായി അരിഞ്ഞത്
  4. ഉപ്പ് -പാകത്തിന്
  5. ജീരകം -അര ടീസ്പൂണ്‍
  6. മുളകുപൊടി -അര ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  8. മല്ലിപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
  9. ഗരം മസാല പൌഡര്‍ -അര ടീസ്പൂണ്‍
  10. നെയ്യ് -2 ടേബിള്‍സ്പൂണ്‍
  11. മല്ലിയില ചെറുതായി അരിഞ്ഞത് -2 ടീസ്പൂണ്‍
  12. ഇഞ്ചി അരിഞ്ഞത് -1 കഷണം ചെറുതായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

കാബേജ് ചെറുതായി നുറുക്കുക.എണ്ണ ചൂടാക്കി ജീരകം ഇട്ട് പച്ചമുളകും ഇഞ്ചിയും വഴറ്റുക.ഇതിലോട്ട്
ഉപ്പ്, ചുവന്ന മുളകുപൊടി,മഞ്ഞപ്പൊടി,കറിമസാല,മല്ലിപ്പൊടി,കടല,കാബേജ് എന്നിവ ചേര്‍ത്ത് നല്ലപോലെ
ഇളക്കുക.അടച്ചു വെച്ച് കുറഞ്ഞ തീയില്‍ കാബേജ് വേകുന്നതുവരെ വഴറ്റുക.അടപ്പ് മാറ്റി കൂടിയ തീയില്‍ വെള്ളം
വറ്റുന്നതുവരെ വഴറ്റുക. മല്ലിയില തൂകി ചൂടോടെ പൊറോട്ടയുടെ കൂടെ വിളമ്പുക.

No comments:

Post a Comment