രാജ്മാ മസാല
ചേരുവകള്‍
1.രാജ്മ -1 കപ്പ്
2.സവാള -2
3.ഇഞ്ചി -1 കഷണം
4. വെളുത്തുള്ളി -5-6 ഇതള്‍
5.എണ്ണ -2 ടേബിള്‍സ്പൂണ്‍
6.പച്ചമുളക് -2 അരിഞ്ഞത്
ടൊമാറ്റോ -3
ഗ്രാമ്പു -2
കറുത്ത ഏലക്ക -3
പട്ട -2 കഷണം
ഉപ്പ് -പാകത്തിന്
മല്ലിപ്പൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -അര ടീസ്പൂണ്‍
കറിമസാലാപൌഡര്‍ -അര ടീസ്പൂണ്‍
ബേ ലീവ്സ് -കുറച്ച്
7. സിനാമണ്‍ -1 സ്റ്റിക്ക്
8. ബ്ലാക്ക് കാര്‍ഡമം -2 ചതച്ചത്
9. മല്ലിയില ചെറുതായി അരിഞ്ഞത് -കുറച്ച്
പാകം ചെയ്യുന്ന വിധം
രാജ്മാ തലേന്ന് രാത്രി 5 കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക.ഉപ്പ് ചേര്‍ത്ത് കുക്കറില്‍ നല്ലത് പോലെ
വേവിച്ച് എടുക്കുക.നന്നായി ഇളക്കി കുറച്ച് രാജ്മാ ഉടയ്ക്കുക.
എണ്ണ ഒരു പാനില്‍ ചൂടാക്കി സവാള,ഇഞ്ചി,വെളുത്തുള്ളി എന്നിവയിട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ
വഴറ്റുക.ഇതിലോട്ട് ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക.ഇതിലോട്ട് വേവിച്ച
രാജ്മാ ചേര്‍ത്ത് 5 മിനിട്ട് വേവിക്കണം.ഇതിലോട്ട് ആവശ്യാനുസരണം വെള്ളമൊഴിച്ച് മൂടി വെച്ച് 5-6 മിനിട്ട്
വേവിച്ച് ചൂടോടെ സെര്‍വ് ചെയ്യുക.
No comments:
Post a Comment