Tuesday, October 13, 2009

വെണ്ടയ്ക്ക സ്റ്റൂ

വെണ്ടയ്ക്ക സ്റ്റൂ

ചേരുവകള്‍

1.പിഞ്ചു വെണ്ടയ്ക്ക -20
2.സവാള -1
3.ഉപ്പ് -പാകത്തിന്
4.ഉരുളക്കിഴങ്ങ് -1
5.പച്ചമുളക് -4
ഇഞ്ചി -1 ചെറിയ കഷണം
വെളുത്തുള്ളി -5 അല്ലി
ഗരം മസാലപ്പൊടി -അര ടീസ്പൂണ്‍
കുരുമുളക് ചതച്ചത് -1 ടീസ്പൂണ്‍
6. തേങ്ങാപ്പാല്‍ -അര കപ്പ്
7. കറിവേപ്പില -4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക സാമാന്യം വലിയ കഷണങ്ങള്‍ ആക്കിയെടുക്കുക.സവാള,തക്കാളി,ഉരുളക്കിഴങ്ങ് എന്നിവയും അരിഞ്ഞു വെയ്ക്കുക.ഇഡ്ഡലിത്തട്ടില്‍ വെണ്ടയ്ക്ക വെച്ച് ആവി കയറ്റി പകുതി വേവാകുമ്പോള്‍ എടുക്കുക.സവാള കനം കുറച്ച് അരിഞ്ഞതും ഇതുപോലെ ചെയ്തെടുക്കുക.വെള്ളം ഒഴിച്ച് ഉരുളക്കിഴങ്ങ് വേവിക്കുക.ഇതില്‍ അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ക്കുക.ചേരുവകള്‍ ഒരു വിധം വെന്തുകഴിയുമ്പോള്‍ സവാളയും വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തേങ്ങാപ്പാലും കറിവേപ്പിലയുമിട്ട് ചാറ് ഒരു വിധം കുറുകുമ്പോള്‍ വാങ്ങി വെച്ച് ഉപയോഗിക്കാം.

No comments:

Post a Comment