Tuesday, October 13, 2009

കാടമുട്ട സ്റ്റൂ

കാടമുട്ട സ്റ്റൂ

ചേരുവകള്‍

1.കാടമുട്ട -20
2.ഉരുളക്കിഴങ്ങ് -250 ഗ്രാം
3.ഇഞ്ചി -1 കഷണം
പച്ചമുളക് -5
സവാള -3
കറിവേപ്പില -2 കതിര്‍പ്പ്
4. തക്കാളി -3
5. ഗ്രാമ്പു -5
ഏലക്ക -4
കുരുമുളക് -1 ടീസ്പൂണ്‍
പട്ട -2 കഷണം
വെളുത്തുള്ളി -8 അല്ലി
6.എണ്ണ -ആവശ്യത്തിന്
7.ഉപ്പ് -പാകത്തിന്
8. തേങ്ങ -1

പാകം ചെയ്യുന്ന വിധം

തേങ്ങ തിരുമ്മിയതില്‍ നിന്ന് ഒരു കപ്പ് ഒന്നാംപ്പാലും 2 കപ്പ് രണ്ടാംപ്പാലും ഒരു കപ്പ് മൂന്നാംപ്പാലും പിഴിഞ്ഞെടുക്കുക.മസാല ചേരുവകള്‍ ചതച്ചെടുക്കുക.കാടമുട്ടയും ഉരുളക്കിഴങ്ങും പുഴുങ്ങി തോട് കളഞ്ഞെടുക്കുക.സവാള നീളത്തിലരിയുക.എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ചിരിയ്ക്കുന്ന മൂന്നാമത്തെ ചേരുവകള്‍ വഴറ്റുക.അല്പം മൈദയും ചേര്‍ക്കുക.ചതച്ചുവെച്ച മസാലയും ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത തിനുശേഷം മൂന്നാംപ്പാല്‍,രണ്ടാംപ്പാല്‍ ഇവ ഒഴിക്കുക.കറി തിളയ്ക്കുമ്പോള്‍ മുട്ട പുഴുങ്ങിയതും ചേര്‍ത്ത് കുറുകി
വരുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് ഇറക്കി വെയ്ക്കുക.

No comments:

Post a Comment