Tuesday, October 13, 2009

കുബളങ്ങ സ്റ്റൂ

കുബളങ്ങ സ്റ്റൂ

ചേരുവകള്‍

  1. കുബളങ്ങ സമചതുരമായി അരിഞ്ഞത് -2 കപ്പ്
  2. വെളിച്ചെണ്ണ -3 ടേബിള്‍സ്പൂണ്‍
  3. കടുക് -1 ടീസ്പൂണ്‍
  4. പട്ട -2
  5. ഏലക്ക -3
  6. ഗ്രാമ്പു -6
  7. സവാള നീളത്തിലരിഞ്ഞത് -1 ടേബിള്‍സ്പൂണ്‍
  8. ചുവന്നുള്ളി നീളത്തിലരിഞ്ഞത് -1 ടേബിള്‍സ്പൂണ്‍
  9. ഇഞ്ചി നീളത്തിലരിഞ്ഞത് -1 ടീസ്പൂണ്‍
  10. പച്ചമുളക് അറ്റം പിളര്‍ന്നത് -16
  11. തേങ്ങാപ്പാല്‍ (രണ്ടാംപ്പാല്‍) -2 കപ്പ്‌
  12. തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) -അര കപ്പ്
  13. കുരുമുളക് ചതച്ചത് -1 ടീസ്പൂണ്‍
  14. ഉപ്പ് -പാകത്തിന്
  15. കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി സവാള,ഇഞ്ചി, വെളുത്തുള്ളി,ചുവന്നുള്ളി,പച്ചമുളക് എന്നിവ ഓരോന്നായി വഴറ്റുക.തേങ്ങയുടെ രണ്ടാംപ്പാലും ഉപ്പും കുരുമുളകും കുബളങ്ങ കഷണങളും ഇട്ട് വെട്ടിത്തിളയ്ക്കുമ്പോള്‍
ഒന്നാംപ്പാല്‍ ഒഴിക്കുക.ഇത് പിരിഞ്ഞു പോകാതെ തീ കുറച്ച് ഇളക്കികൊണ്ടിരിയ്ക്കണം.

No comments:

Post a Comment