Wednesday, October 14, 2009

സേമിയ പുഡ്ഡിംഗ്

സേമിയ പുഡ്ഡിംഗ്

ചേരുവകള്‍

സേമിയ -1 കപ്പ്
പഞ്ചസാര -6 ടേബിള്‍സ്പൂണ്‍
മുട്ട -3
പാല്‍ -2 കപ്പ്
ജാതിക്കാപ്പൊടി -അര ടീസ്പൂണ്‍
വാനില എസ്സന്‍സ് -കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

സേമിയ ചുവക്കെ വറുത്ത് എടുത്തതിനുശേഷം വെള്ളം ഒഴിച്ച് വേവിക്കുക.മുട്ടയുടെ മഞ്ഞക്കരുവും
വെള്ളയും വെവേറെ പതപ്പിച്ചശേഷം യോജിപ്പിക്കുക.ഇടയ്ക്ക് പഞ്ചസാരയും ഇട്ട് പതപ്പിക്കുക.ഇതിനോടൊപ്പം നാലു മുതല്‍ ആറുവരെയുള്ള ചേരുവകളും വേവിച്ച വെര്‍മിസിലിയും ചേര്‍ക്കുക.
നന്നായി ഇളക്കി ആവിയില്‍ വേവിക്കുക.ചൂടോടുകൂടിയോ തണുപ്പിച്ചോ ഉപയോഗിക്കാം.

No comments:

Post a Comment