ശീമച്ചക്ക സ്റ്റൂ
ചേരുവകള്‍
- ശീമച്ചക്ക സമച്ചതുരങ്ങള്‍
ആക്കിയത് -2 കപ്പ് - എണ്ണ - കാല്‍ കപ്പ്
- കടുക് -അര ടീസ്പൂണ്‍
- ഏലക്ക -4
- പട്ട -3 കഷണം
- ഗ്രാമ്പു -4 കഷണം
- സവാള നീളത്തില്‍ അരിഞ്ഞത് -അര കപ്പ്
- ഇഞ്ചി നീളത്തില്‍ അരിഞ്ഞത് -2 ടീസ്പൂണ്‍
- പച്ചമുളക് -5
- ഒരു തേങ്ങയുടെ ഒന്നാം പാല്‍ -അര കപ്പ്
- തേങ്ങയുടെ രണ്ടാം പാല്‍ -2 കപ്പ്
- മൈദ -2 ടീസ്പൂണ്‍
- വിനാഗിരി -1 ടീസ്പൂണ്‍
- കറിവേപ്പില -1 കതിര്‍പ്പ്
- ഉപ്പ് -പാകത്തിന്
- വെളുത്തുള്ളി -6 അല്ലി
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാല്‍ ഏലക്ക,ഗ്രാമ്പു,പട്ട എന്നിവയിട്ട് മൂപ്പിക്കുക.ഇതിലേയ്ക്ക് സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ ഓരോന്നായി ഇട്ട് വഴറ്റി കറിവേപ്പിലയുമിട്ട് കോരിയെടുക്കുക.ഒരു പാത്രത്തില്‍ തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ച് അടുപ്പില്‍ വെച്ച്
തിളയ്ക്കുമ്പോള്‍ ശീമച്ചക്കയും വഴറ്റിയ ചേരുവകളും ചേര്‍ത്ത് വേവിക്കുക.തേങ്ങയുടെ ഒന്നാം പാലില്‍ മൈദ കലക്കി ഒഴിക്കുക.വിനാഗിരിയും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് ചാറ് ഇടത്തരം അയവില്‍ ആകുമ്പോള്‍ വാങ്ങിവെയ്ക്കുക.ഇളം ചൂടോടെ ഉപയോഗിക്കാം.
No comments:
Post a Comment