Tuesday, October 13, 2009

ദബാ ചിക്കന്‍

ദബാ ചിക്കന്‍

ചേരുവകള്‍

  1. ചിക്കന്‍ (ചെറുതായി അരിഞ്ഞത്) -500 ഗ്രാം
  2. മിന്‍സ്ഡ് മീറ്റ് -250 ഗ്രാം
  3. സവാള ചെറുതായി അരിഞ്ഞത് -3
  4. ടൊമാറ്റോ -4
  5. ഇഞ്ചീ -2 കഷണം
  6. പച്ചമുളക് -2
  7. ബേ ലീവ്സ്‌ -3,4 ഇതള്‍
  8. ചിനാമണ്‍ -1 സ്റ്റിക്ക്
  9. വെളുത്തുള്ളി -3,4 ഇതള്‍
  10. ഗ്രാമ്പു -3,4
  11. പച്ച ഏലക്ക -3,4
  12. ഗരം മസാല -1 ടീസ്പൂണ്‍
  13. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  14. മുളകുപൊടി -അര ടീസ്പൂണ്‍
  15. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  16. ഉപ്പ് -പാകത്തിന്
  17. എണ്ണ -2,3 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചിക്കനും കൊത്തി അരിഞ്ഞ ഇറച്ചിയും വൃത്തിയാക്കി കഴുകിയെടുക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചീ,വെളുത്തുള്ളി,സവാള എന്നിവ ബ്രൌണ്‍ നിറം ആകുന്നത്‌ വരെ വഴറ്റുക.ഇതിലോട്ട് എല്ലാ മസാലകളും
ചേര്‍ത്ത് ചിക്കന്‍ കഷണങളും,കൊത്തിയ ഇറച്ചിയും ചേര്‍ത്ത് ബ്രൌണ്‍ ആകുന്നതുവരെ വേവിക്കുക.ഇതിലോട്ട്
ടൊമാറ്റോ ചേര്‍ത്ത് വെള്ളം മുഴുവന്‍ വറ്റുന്നത് വരെയും എണ്ണ തെളിയുന്നതുവരെയും വഴറ്റുക.ഇതിലോട്ട്
ആവശ്യത്തിന് വെള്ളം ഒഴിക്കുക.മല്ലിയിലയും കറിമസാലയും തൂകി ചൂടോടെ വിളമ്പുക.

No comments:

Post a Comment