Thursday, October 15, 2009

കോക്കനട്ട് കസ്റ്റേര്‍ഡ് പുഡ്ഡിംഗ്

കോക്കനട്ട് സ്റ്റേര്‍ഡ് പുഡ്ഡിംഗ്

ചേരുവകള്‍

  1. കോഴിമുട്ട -1
  2. പാടമാറ്റിയ പാല്‍ -1 കപ്പ്
  3. പഞ്ചസാര -3 ടീസ്പൂണ്‍
  4. വാനില എസ്സന്‍സ് -കാല്‍ ടീസ്പൂണ്‍
  5. തിരുമ്മിയ തേങ്ങ -കാല്‍ കപ്പ്
  6. മൈദ -1 ടീസ്പൂണ്‍
  7. പാല്‍ -കാല്‍ കപ്പ്
  8. വെണ്ണ -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

മുട്ട നല്ലതുപോലെ പതയ്ക്കുക.ഇതില്‍ പാലും പഞ്ചസാരയും എസ്സന്‍സും ചേര്‍ത്ത് കലക്കുക.മൈദ പാലില്‍
കലക്കി അരിച്ച് ചേരുവയില്‍ ചേര്‍ക്കുക.വെണ്ണയും തേങ്ങയും ചേര്‍ക്കുക.

കുഴിഞ്ഞ ഒരു പാത്രത്തില്‍ വെണ്ണമയം പുരട്ടുക.ഈ പാത്രത്തില്‍ കൂട്ടൊഴിച്ചു ഒരു തട്ടം കൊണ്ട് മൂടുക.ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത്‌ അതില്‍ പുഡ്ഡിംഗ് ഇറക്കി വച്ച് ആ വലിയ പാത്രവും
തട്ടം കൊണ്ട് മൂടി അര മണിക്കൂര്‍ നല്ല രീതിയില്‍ വേവിക്കുക.തണുക്കുമ്പോള്‍ മറ്റൊരു പാത്രത്തില്‍ പൊട്ടിപ്പോകാതെ മെല്ലെ കുടഞ്ഞിട്ട്‌ തണുപ്പിച്ച് ഉപയോഗിക്കാം.

No comments:

Post a Comment