Tuesday, October 13, 2009

അലു മട്ടര്‍

അലു ട്ടര്‍

ചേരുവകള്‍

പീസ് -300 ഗ്രാം
ഉരുളക്കിഴങ്ങ് -100 ഗ്രാം
ഇഞ്ചി -1 കഷണം
വെളുത്തുള്ളി -3,4 ഇതള്‍
സവാള -2
ടൊമാറ്റോ -3
പച്ചമുളക് -1
എണ്ണ -2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞപ്പൊടി -അര ടീസ്പൂണ്‍
ഗരം മസാല -അര ടീസ്പൂണ്‍
മല്ലിയില -കുറച്ച്

പാകം ചെയ്യുന്ന വിധം

സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക.ഉരുളക്കിഴങ്ങ് തൊലികളഞ്ഞ്
കഷണങ്ങള്‍ ആയി മുറിക്കുക.പട്ടാണി പൊളിച്ച് എടുക്കുക.ടൊമാറ്റോ ചൂടു വെള്ളത്തിലിട്ട് തൊലി കളഞ്ഞത്
പൂരിയാക്കിയെടുക്കുക.എണ്ണ ചൂടാക്കി സവാള,ഇഞ്ചി,വെളുത്തുള്ളി ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.ഇതിലോട്ട് ഉപ്പ്,മുളകുപൊടി,മഞ്ഞപ്പൊടി ചേര്‍ത്ത് 2 മിനിട്ട് ഇളക്കുക.ടൊമാറ്റോ പൂരി ചേര്‍ത്ത് എണ്ണ
വേര്‍ തിരിയുന്നത് വരെ വഴറ്റുക.ഇതിലോട്ട് പച്ചപട്ടാണിയും,ഉരുളക്കിഴങ്ങും ചേര്‍ത്ത് കുറച്ച് വഴറ്റണം.പാകത്തിന് വെള്ളം ഒഴിച്ച് മൂടി വെച്ച് ഉരുളക്കിഴങ്ങ് വേവുന്നതുവരെ വേവിക്കുക.കറി മസാല തൂകി
മല്ലിയിലയും ചേര്‍ത്ത് വിളമ്പുക.

No comments:

Post a Comment