മേത്തി അലു
ചേരുവകള്‍
ഉരുളക്കിഴങ്ങ് -2 വലുത് (വേവിച്ചത്)
കസൂരി മേത്തി -2 ടേബിള്‍സ്പൂണ്‍
പച്ചമുളക് -2,3 അരിഞ്ഞത്
ഇഞ്ചി -1 ടേബിള്‍സ്പൂണ്‍
മുളകുപൊടി -കാല്‍ ടീസ്പൂണ്‍
മല്ലിപൊടി -അര ടീസ്പൂണ്‍
ഗരം മസാല -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
നെയ്യ് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഒരു പാനില്‍ നെയ്യ് ചൂടാക്കി ഇഞ്ചിയും പച്ചമുളകും വഴറ്റുക.ഇതിലോട്ട് എല്ലാ മസാലകളും ഉരുളക്കിഴങ്ങും
ചേര്‍ക്കുക.നന്നായി ഇളക്കി 2-3 മിനിട്ട് വേവിക്കുക.ഇതിലോട്ട് ഉലുവ ചേര്‍ത്ത് 2 മിനിട്ട് നേരത്തേയ്ക്ക് വേവിക്കുക.പൊറോട്ടയുടെ കൂടെ വിളമ്പുക.
No comments:
Post a Comment