പഞ്ചാബി കോഫ്റ്റ്
ചേരുവകള്‍
കാമല്‍ കാക്കറി -150 ഗ്രാം
പയര്‍പ്പൊടി -20 ഗ്രാം
പച്ചമുളക് -1 ചെറുതായി അരിഞ്ഞത്
മുളകുപൊടി -കാല്‍ ടീസ്പൂണ്‍
ഗരം മസാല -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
എണ്ണ -വറുക്കാന്‍ ആവശ്യമായത്
ഗ്രേവിക്ക് സവാള -2
ടൊമാറ്റോ -3,4
ഇഞ്ചി -1 കഷണം
വെളുത്തുള്ളി -3,4 ഇതള്‍
എണ്ണ -2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
തൈര് -2 ടേബിള്‍സ്പൂണ്‍
മുളകുപൊടി -അര ടീസ്പൂണ്‍
മല്ലിയില -കുറച്ച്
ഗരം മസാല -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
കാമല്‍ കാക്കറി ചുരണ്ടി കഴുകി ചീകി എടുക്കുക. ഇതിലോട്ട് മസാലകള്‍ ചേര്‍ത്ത് പച്ചമുളകും കടലമാവും
ചേര്‍ത്തിളക്കി ചെറിയ ബോളുകള്‍ ഉണ്ടാക്കുക.ഈ ബോളുകള്‍ എണ്ണയില്‍ വറുത്ത് ഗോള്‍ഡ് ബ്രൌണ്‍ ആകുമ്പോള്‍ കോരി എടുക്കുക.
ഗ്രേവി (കുഴമ്പ്)സവാള,ഇഞ്ചി,വെളുത്തുള്ളി നന്നായി കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക.
ടൊമാറ്റോ ചൂടു വെള്ളത്തിലിട്ട് തൊലി കളഞ്ഞ് അടിച്ചെടുക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള,ഇഞ്ചി,
വെളുത്തുള്ളി ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.ഇതിലോട്ട് ഉപ്പ്,ചുവന്ന മുളകുപൊടി,മഞ്ഞള്‍പൊടി
ടൊമാറ്റോ പൂരി,അടിച്ച തൈര്,കുറച്ച് ചൂടുവെള്ളം എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക.ഇതിലോട്ട് കോഫ്ത്താ
ഇടുക.കുറഞ്ഞ തീയില്‍ 2-3 മിനിട്ട് വേവിക്കുക.മല്ലിയില തൂകി ചൂടോടെ വിളമ്പുക.
(അര കപ്പ് വേവിച്ച പച്ചപട്ടാണി കുഴമ്പില്‍ ചേര്‍ത്താല്‍ കോഫ്താ മട്ടര്‍ ആയി)
No comments:
Post a Comment