Friday, October 23, 2009

ബീറ്റ്റൂട്ട് ഹല്‍വ

ബീറ്റ്റൂട്ട് ഹല്‍വ

ചേരുവകള്‍

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് അല്പം
വെള്ളത്തില്‍ പിഴിഞ്ഞെടുത്തത് -500 മില്ലി ലിറ്റര്‍
പശുവിന്‍ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാല്‍ -500 മില്ലി ലിറ്റര്‍
ഗോതമ്പ് മാവ് -30 ഗ്രാം
ബദാം വെള്ളത്തിലിട്ട് അരച്ചെടുത്തത് -25 ഗ്രാം
നെയ്യ് -2 ടേബിള്‍സ്പൂണ്‍
ശര്‍ക്കര പാനിയാക്കിയത് -500 മി.ലി.
ഏലക്ക പൊടിച്ചത് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഗോതമ്പ് മാവ് പാല്‍ ചേര്‍ത്ത് കട്ട പിടിക്കാതെ നന്നായി കലക്കിയെടുത്തതില്‍ശര്‍ക്കരപാനിയും ബദാം അരിച്ചതും ബീറ്റ്റൂട്ടിന്റെ ചാറും ചേര്‍ത്ത് തിളപ്പിച്ച് ചെറുതീയില്‍ കുറുക്കുക.കുറുകി വരുമ്പോള്‍ നെയ്യ് ചേര്‍ത്ത്
പാത്രത്തിന്റെ വശങളില്‍ നിന്ന് ഇളകി വരുമ്പോള്‍ ഏലക്കാപ്പൊടി വിതറി ഇറക്കുക.നോണ്‍സ്റ്റിക്ക് പാത്രം ഉപയോഗിച്ചാല്‍ നെയ്യിന്റെ ഉപയോഗം കുറയ്ക്കാം.കൊളോസ്ട്രോള്‍ ഉള്ളവര്‍ നെയ്യിന്റെ അളവ് കുറയ്ക്കണം.
മൈക്രോവേവിലാണ് പാകം ചെയ്യുന്നതെങ്കില്‍ 750 വാട്ട് സില്‍ 15 മിനിട്ട് മതിയാകും.

No comments:

Post a Comment