ബനാനമഷ്റൂം ഉലര്‍ത്തിയത്
ചേരുവകള്‍
- വിളഞ്ഞ ഏത്തക്കായ്ചെറു കഷണങ്ങള്‍ ആക്കിയത് -1 കപ്പ്
- മട്ടണ്‍ മഷ്റൂം വൃത്തിയാക്കി കഷണങ്ങള്‍ ആക്കിയത് -1 കപ്പ്
- തേങ്ങാപ്പീര -കാല്‍ കപ്പ്
- ചുവന്നുള്ളി അരിഞ്ഞത് -കാല്‍ കപ്പ്
- പെരുംജീരകം -അര ടീസ്പൂണ്‍
- പച്ചമുളക് അരിഞ്ഞത് -3 എണ്ണം
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- കറിവേപ്പില -2 തണ്ട്
- എണ്ണ -1 ടീസ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- വെളുത്തുള്ളി -4 അല്ലി
ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയുമിട്ട് പൊട്ടിക്കഴിഞ്ഞു ചുവന്നുള്ളി വഴറ്റുക.
മൂത്തുവരുമ്പോള്‍ കൂണ്‍ ചേര്‍ത്തിളക്കി വെള്ളം വറ്റുന്നതുവരെ വഴറ്റുക.തേങ്ങാപ്പീര,പെരുംജീരകം,പച്ചമുളക്
എന്നിവ മിക്സിയിലിട്ട് ചതച്ചെടുത്തതും ഏത്തക്കായും ചേര്‍ത്തിളക്കി അല്പം വെള്ളവും ചേര്‍ത്ത് അടച്ച്
ചെറിയ തീയില്‍ വേവിക്കുക.ഇടയ്ക്ക് തുറന്ന് ഇളക്കി കൊടുക്കുക.വെന്തുക്കഴിയുമ്പോള്‍ ഉപ്പുചേര്‍ത്തിളക്കി
വെള്ളം വറ്റിച്ച് ഉലര്‍ത്തിയെടുക്കുക.സാധാരണ പാചക സമയം 25 മിനിട്ട് മൈക്രോവേവില്‍ പാകം ചെയ്യാന്‍
10 മിനിട്ട് മതിയാകും.മൈക്രോവേവില്‍ പാചകം ചെയ്യുമ്പോള്‍ വെള്ളം ചേര്‍ക്കരുത്.
No comments:
Post a Comment