Tuesday, October 6, 2009

മുട്ട റോസ്റ്റ്‌

മുട്ട റോസ്റ്റ്‌

ചേരുവകള്‍

1.മുട്ട -3
2.ചുവന്നുള്ളി -8 ചുള
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
3. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി തോട് കളയുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.പുഴുങ്ങിയ മുട്ട പിളര്‍ന്ന് എടുത്തു
ഈ അരപ്പ് പുരട്ടി ചൂടായ എണ്ണയില്‍ മൊരിച്ചെടുക്കുക.

No comments:

Post a Comment