Tuesday, October 6, 2009

ഞണ്ട് റോസ്റ്റ്‌

ഞണ്ട് റോസ്റ്റ്‌

ചേരുവകള്‍

1.ഞണ്ട് -500 ഗ്രാം
2.സവാള -1
3. തക്കാളി -1
4. മുളകുപൊടി -3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
5. തേങ്ങ ചിരകിയത് -1 കപ്പ്
പച്ചമുളക് -5
6.വെളുത്തുള്ളി -5 അല്ലി
7. ഇഞ്ചി -1 കഷണം
8. കുരുമുളകുപൊടി -1 ടീസ്പൂണ്‍
9.വെളിച്ചെണ്ണ -5 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
10.മല്ലിപ്പൊടി -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഞണ്ട് വൃത്തിയായി കഴുകി ചെറിയ കഷണങ്ങള്‍ ആക്കുക.ഇതില്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത്
എണ്ണയില്‍ വറുത്തു മാറ്റി വെയ്ക്കുക.തേങ്ങയും പച്ചമുളകും നന്നായി അരയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്
ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.ഇതില്‍ സവാള,ഇഞ്ചി എന്നിവ അരിഞ്ഞതും ചതച്ച വെളുത്തുള്ളിയും
കറിവേപ്പിലയും ഇട്ടു വഴറ്റുക. മല്ലിപ്പൊടിയും ഇടുക.തക്കാളി ചെറുതായി അരിഞ്ഞതും ഞണ്ടും അരപ്പും
ചേര്‍ത്തിളക്കി വേവിക്കുക.വെന്ത ശേഷം കുരുമുളകുപൊടി വിതറി വാങ്ങി വെയ്ക്കുക.

No comments:

Post a Comment