Friday, October 23, 2009

സ്റ്റഫ്ഡ് ബനാന

സ്റ്റഫ്ഡ് ബനാന

ചേരുവകള്‍

  1. നന്നായി പഴുത്ത ഏത്തപ്പഴം -3
  2. അവല്‍(പൊരി) -കാല്‍ കപ്പ്
  3. ഇളംകരിക്ക് ചെറുതായി നുറുക്കിയത് -കാല്‍ കപ്പ്
  4. കിസ്മിസ്‌ -15
  5. ശര്‍ക്കര ചീകിയത് -1 ടേബിള്‍സ്പൂണ്‍
  6. ജീരകം വറുത്തു പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
  7. ഏലക്ക പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
  8. മൈദ -കാല്‍ കപ്പ്
  9. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഏത്തപ്പഴം തൊലിയും കുരുവും കളഞ്ഞ് ഉള്‍വശം സ്ലിറ്റ് ചെയ്ത് വെയ്ക്കുക.2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ നന്നായി കുഴച്ച് ഏത്തപ്പഴത്തിന്റെ ഉള്ളില്‍ നിറച്ചു വെയ്ക്കുക.8 മുതല്‍ 10 വരെയുള്ള ചേരുവകള്‍ വെള്ളമൊഴിച്ച് ഇഡ്ഡലിമാവിന്റെ അയവില്‍ കുറുക്കി ഏത്തപ്പഴം ഈ മാവില്‍ മുക്കി തവയില്‍ നിരത്തി 10 മിനിട്ട്
ക്രിസ്പില്‍ പാകം ചെയ്യുക.7 മിനിട്ട് കഴിഞ്ഞ് തിരിച്ചിടണം.

സാധാരണ പാചകത്തില്‍ നോണ്‍സ്റ്റിക്ക് പാനില്‍ നിരത്തി എണ്ണ തൂവി അടച്ചു വെച്ച് ഇളം തീയില്‍ പാകം
ചെയ്യുക.എണ്ണയില്‍ മുക്കി പൊരിക്കരുത്.മഞ്ഞനോവ്‌,വയറിളക്കം എന്നിവയുള്ള രോഗികള്‍ക്ക്‌ എണ്ണ വര്‍ജ്ജ്യമാണ്‌.

No comments:

Post a Comment