Thursday, October 22, 2009

ബേക്ക്‌ഡ് സ്നാക്ക്‌

ബേക്ക്‌ഡ് സ്നാക്ക്‌

ചേരുവകള്‍

1. ഇടത്തരം ഉരുളക്കിഴങ്ങ് -2
2.ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് -1
3. വേലിച്ചീര അല്ലെങ്കില്‍ മുരിങ്ങയില അരിഞ്ഞത് -കാല്‍ കപ്പ്
മഞ്ഞപ്പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
ജീരകപ്പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി കളയാതെ വൃത്തിയായി കഴുകി രണ്ടായി മുറിച്ചതിനുശേഷം നടുഭാഗം കുഴിച്ചു മാറ്റുക.
ബാക്കി ചേരുവകളെല്ലാം കൂടി നന്നായി കുഴച്ചു ഉരുളക്കിഴങ്ങിന്റെ നടുവില്‍ നിറയ്ക്കുക.തവയില്‍ നിരത്തി
കോബിനേഷന്‍ കുക്കിംഗില്‍ 10 മിനിട്ട് പാകം ചെയ്തെടുക്കുക.ബ്രെഡ്‌,ചപ്പാത്തി ഇവയുടെ കൂടെ കഴിക്കാവുന്നതാണ്.

No comments:

Post a Comment