Tuesday, October 20, 2009

സ്റ്റഫ്ഡ് ടൊമാറ്റോ

സ്റ്റഫ്ഡ് ടൊമാറ്റോ

ചേരുവകള്‍

1.വലിയ തക്കാളി ഉള്‍വശം
കുഴിച്ചുമാറ്റിയത് -5
2.സോയാബീന്‍ പുഴുങ്ങിയത് -അര കപ്പ്
3.പാലക്കില -കാല്‍ കപ്പ്
4. സവാള കൊത്തിയരിഞ്ഞത്‌ -കാല്‍ കപ്പ്
5. വെളുത്തുള്ളി കൊത്തിയരിഞ്ഞത്‌ -അര ടീസ്പൂണ്‍
6. വെജിറ്റബിള്‍ മസാല പൌഡര്‍ -അര ടീസ്പൂണ്‍
7. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് -കാല്‍ കപ്പ്
8. മല്ലിയില -ഒരു പിടി
9. വെജിറ്റബിള്‍ ക്യൂബ് പൊടിച്ചത് -1 നുള്ള്
10. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

2 മുതല്‍ 10 വരെയുള്ള ചേരുവകള്‍ നന്നായി കൂട്ടിയോജിപ്പിച്ച് തക്കാളിയുടെ ഉള്‍ഭാഗത്ത് നിറച്ച് തവയില്‍
നിരത്തി ക്രിസ്പില്‍ 5 മിനിട്ട് പാകം ചെയ്തെടുക്കുക.കുട്ടികള്‍ക്ക്‌ കൊടുക്കാനാണെങ്കില്‍ മുകളില്‍ ചീസ്‌ വിതറിയ
ശേഷം പാകം ചെയ്യുക.

No comments:

Post a Comment