Thursday, October 8, 2009

മാമ്പഴത്തെര

മാമ്പഴത്തെര

ചേരുവകള്‍

മാമ്പഴചാറ് -1 ലിറ്റര്‍
അരിപ്പൊടി -1 കപ്പ്
പഞ്ചസാര -1 കപ്പ്

പാകം ചെയ്യുന്ന വിധം

വൃത്തിയുള്ള ഒരു തഴപ്പായ കഴുകി ഉണക്കി നല്ലെണ്ണ തുണിയില്‍ മുക്കി പുരട്ടി എടുക്കുക.മാമ്പഴചാറ് പായില്‍
നിരപ്പായി തേച്ച് വെയിലില്‍ വെയ്ക്കണം.ഉണങ്ങുന്നതിന് അനുസരിച്ച് പലപ്രാവശ്യം തേച്ച് പായുടെ അടിഭാഗം
മറയുന്നതുവരെ തേയ്ക്കണം.അരി വറുത്തു പൊടിച്ച്‌ പാലപ്പത്തിന്റെ അരിപ്പയില്‍ തെള്ളിയെടുക്കണം.ബാക്കിയുള്ള മാങ്ങാച്ചാറില്‍ ഈ അരിപ്പൊടി ചേര്‍ക്കുക.മാങ്ങയുടെ പുളിയ്ക്കനുസരിച്ചു പഞ്ചസാരയും ചേര്‍ത്തിളക്കി മാമ്പഴ ചാറ് തേച്ചതുപോലെ പല പ്രാവശ്യമായി ഈ കൂട്ട്,അതിനുമുകളില്‍ തേച്ചുപിടിപ്പിക്കണം. ഓരോ പ്രാവശ്യവും നല്ലതുപോലെ ഉണങ്ങിയ ശേഷം വേണം അടുത്തതു തേയ്ക്കാന്‍.ഇങ്ങനെ ഒരു സെന്റിമീറ്റര്‍ കനം ആകുന്നതുവരെ തേയ്ക്കുക.നന്നായി ഉണങ്ങിയശേഷം പായില്‍ നിന്നിളക്കി മുറിച്ചെടുക്കുക.ഇത് വളരെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാം. ഓരോ ദിവസവും തേക്കാനുള്ള ചാര്‍ അന്നന്നു പിഴിഞ്ഞ് എടുക്കണം.

No comments:

Post a Comment