ചക്ക അട
ചേരുവകള്‍
- വരിക്കച്ചക്ക -1 കിലോ
- അരി -അര കിലോ
- ശര്‍ക്കര -750 ഗ്രാം
- തേങ്ങ -1
- ചുക്ക് പൊടിച്ചത് -അര ടീസ്പൂണ്‍
- ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍
- നെയ്യ് -100 ഗ്രാം
ചക്കച്ചുള വൃത്തിയാക്കി കുരുകളഞ്ഞ് കൊത്തിയരിയുക.ഇത് ഉരുളിയിലിട്ടു വെള്ളം ചേര്‍ത്ത് വേവിക്കണം.
ഇതില്‍ ശര്‍ക്കരയിട്ട് പാവുകാച്ചണം.പാവ് മുറുകി വരുമ്പോള്‍ തേങ്ങ തിരുമ്മിയതും ചുക്ക്,ജീരകം എന്നിവ പൊടിച്ചതും നെയ്യും ചേര്‍ത്തിളക്കുക.നന്നായി വരട്ടിയെടുക്കുക.അരിപ്പൊടി നെയ്യും വെള്ളവും ചേര്‍ത്ത് കൈകൊണ്ട് കുഴച്ചെടുക്കുക.വട്ടയിലയില്‍ ഈ മാവ് അല്പം വെച്ച് ചെറിയ കനത്തില്‍ പരത്തിയശേഷം
ചക്കവരട്ടിയതും നടുവില്‍ വെച്ച് ഇല മടക്കുക.ഈ അടകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക.
No comments:
Post a Comment